ഒരുങ്ങാം ഒരുക്കാം പഠനോപകരണ നിര്‍മ്മാണ ശില്പശാല
പുതിയ അധ്യയന വര്‍ഷത്തെ ആദ്യ ടേമിലെ എല്ലാ വിഷയങ്ങള്‍ക്കും ആവശ്യമായ പഠനോപകരണങ്ങള്‍ രക്ഷിതാക്കളുടെ സഹകരണത്തോടെ നിര്‍മ്മിക്കുന്നതിന് വേണ്ടി തരിയോട് ജിഎല്‍ പി സ്‌കൂളില്‍ സംഘടിപ്പിച്ച പഠനോപകരണ നിര്‍മ്മാണ ശില്പശാല ശ്രദ്ധേയമായി. ഒരുങ്ങാം ഒരുക്കാം എന്ന പേരില്‍ സംഘടിപ്പിച്ച ശില്പശാല തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ചന്ദ്രന്‍ മടത്തുവയല്‍ അദ്ധ്യക്ഷനായിരുന്നു.പി ടി എ വൈസ് പ്രസിഡന്റ് സന്തോഷ് കോരംകുളം,പിടിഎ പ്രസിഡന്റ് ലീന ബാബു, രാധിക, ശ്രീരാഗ് .എം, പി .കെ ഗിരീഷ്‌കുമാര്‍,സി.സി ഷാലി, ഡെല്‍സി മെന്റസ്, സെലിന്‍ ലോപ്പസ് തുടങ്ങിയവര്‍ സംസാരിച്ചു.