അമ്പത് നോമ്പാചരണത്തിനും വിശുദ്ധ വാരാചരണത്തിനും സമാപ്തി കുറിച്ചുകൊണ്ട് ഈസ്റ്റര്‍ ആഘോഷിക്കാന്‍ ക്രൈസ്തവ ദേവാലയങ്ങള്‍ ഒരുങ്ങി. ഇന്ന് രാത്രിയില്‍ ദേവാലയങ്ങളില്‍ ഉയിര്‍പ്പ് തിരുകര്‍മ്മങ്ങള്‍ നടക്കും. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രത്യാശകളുമായി ലോകമെങ്ങും നാളെ ക്രൈസ്തവ വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കും.
അമ്പത് നാള്‍ നീണ്ടുനിന്ന വ്രതശുദ്ധിയുടെ വിശുദ്ധിയോടെയാണ് നാളെ ക്രൈസ്തവ ജനത ഈസ്റ്റര്‍ ആഘോഷിക്കാന്‍ ഒരുങ്ങുന്നത്. സ്നേഹത്തിന്റെയും പ്രത്യാശയുടെയും തിരുനാള്‍ കൂടിയാണ് ഈസ്റ്റര്‍. മരണത്തെ കീഴടക്കി യേശുദേവന്‍ ഉയര്‍ത്തെഴുന്നേറ്റതിന്റെ ആഹ്ലാദവുമായാണ് വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷക്കുന്നത്. ഓശാന ഞായറോടെ ആരംഭിച്ച വിശുദ്ധ വാരത്തിന്റെ സമാപ്തികൂടിയാണ് ഈസ്റ്റര്‍.യേശുദേവന്റെ പുനരുത്ഥാന തിരുനാള്‍ ആഘോഷിക്കാന്‍ ക്രൈസ്തവ ദേവാലയങ്ങള്‍ ഒരുങ്ങികഴിഞ്ഞു.
രാത്രി നടക്കുന്ന ഉയിര്‍പ്പ് തിരുകര്‍മ്മങ്ങളോടെ ആഘോഷത്തിന് തുടക്കമാകും. എല്ലാ ദേവാലയങ്ങളിലും വിശ്വാസികള്‍ ഉയിര്‍പ്പ്്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കാളികളാകും. യേശുദേവന്റെ ജറുസലേമിലേക്കുള്ള പ്രവേശനത്തെ അനുസ്മരിച്ച് ഓശാന ഞായറും അന്ത്യഅത്താഴത്തെ അനുസ്മരിച്ച് പെസഹ വ്യാഴവും, പീഢാനുഭവത്തെ സ്മരിച്ച് ദുഖവെള്ളിയും ആചരിച്ചതിനുശേഷമാണ് വിശ്വാസികള്‍ പ്രത്യാശയുടെ ഈസ്റ്റര്‍ ആഘോഷിക്കാന്‍ ഒരുങ്ങിയിരിക്കുന്നത്്.