നൂല്‍പ്പുഴ കല്ലൂര്‍അറുപത്തേഴ്- നമ്പിക്കൊല്ലി റോഡില്‍ കമ്പക്കോടി ഭാഗമാണ് മാലിന്യനിക്ഷേപ കേന്ദ്രമാകുന്നത്. ഒരുഭാഗം വനവും മറുഭാഗം കൃഷിയിടവുമായ ഈ ഭാഗത്ത് പാതയോരം കാടുമൂടി കിടക്കുകയാണ്. ഇതാണ് ഇവിടം മാലിന്യ നിക്ഷേപകേന്ദ്രമാകാന്‍ കാരണം.
കഴിഞ്ഞ ദിവസം ഇവിടെ പശുകുട്ടിയുടെ ജഡവും തള്ളിയിരുന്നു. പാതയോരത്തെ കാട്ടിനുള്ളിലാണ് പശുകുട്ടിയുടെ ജഡം സാമൂഹ്യവിരുദ്ധര്‍ തള്ളിയിരുന്നത്. അതിനാല്‍തന്നെ ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയപ്പോഴാണ് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. പിന്നീട് പഞ്ചായത്തിനെ അറിയച്ച് കുഴിച്ചിടുകയായിരുന്നു.
പാട്ടവയല്‍- മൈസൂര്‍ റോഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാതകൂടിയാണിത്. അതിനാല്‍ നിരവധി വിനോദസഞ്ചാരികളും ഈ പാതയിലൂടെ കടന്നുപോകുന്നുണ്ട്. നല്ല റോഡായതിനാല്‍ പ്രദേശവാസികള്‍ മോണിങ്- ഈവണിങ് വാക്കിനുപയോഗിക്കുന്ന പാതകൂടിയാണ്. എന്നാല്‍ പാതയോരം കാടുമൂടി മാലിന്യനിക്ഷേപ കേന്ദ്രമായത് ബുദ്ധിമുട്ട് സൃഷ്ടി്ക്കുകയാണ്.
മാലിന്യം നിക്ഷേപിക്കുന്ന വന്യമൃഗങ്ങളെ ആകര്‍ഷിക്കാനും കാരണമാകുന്നു. ഇത് കര്‍ഷകര്‍ക്കും ദുരിതമാകുന്നു. അതിനാല്‍ പാതയോരത്തെ കാട് വെട്ടിതെളിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യമാണ് പ്രദേശവാസികള്‍ ഉന്നയിക്കുന്നത്.