കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4 കോടി 65 ലക്ഷം രൂപയുടെ നേട്ടം കേന്ദ്രം കൈവരിച്ചു.ഫാമില്‍ നടപ്പാക്കുന്നതും നിലവില്‍ തുടര്‍ന്നു വരുന്നതുമായ പ്രവര്‍ത്തനങ്ങളുടെ അവലോകന റിപ്പോര്‍ട്ട് പുറത്തുവിട്ടു.കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ലക്ഷ്യങ്ങളായ ഗവേഷണം,വിദ്യാഭ്യാസം,വിജ്ഞാന വ്യാപനം തുടങ്ങിയ മൂന്നു മേഖലകള്‍ക്കും കൂടുതല്‍ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളുമായി കേന്ദ്രം ബഹുദൂരം മുന്‍പില്‍ എത്തിയിരിക്കുകയാണ്. ജില്ലയില്‍ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന കുരുമുളക് കൃഷി വീണ്ടും വ്യാപിക്കുക എന്ന ലക്ഷ്യത്തോടെയും കുരുമുളക് പുനരുദ്ധാരണ പദ്ധതി പ്രകാരം 5 ലക്ഷത്തോളം ഗുണമേന്മയുള്ള പന്നിയൂര്‍ 1 ഇനത്തില്‍പ്പെട്ട കുരുമുളക് തൈകള്‍ കൃഷിഭവന്‍ മുഖാന്തരവും അല്ലാതെയും കര്‍ഷകരില്‍ കേന്ദ്രം എത്തിച്ചിട്ടുണ്ട്. പച്ചക്കറി തൈകള്‍,തോട്ടവിള ഉല്‍പ്പന്നം,സുഗന്ധവ്യഞ്ജന തൈകള്‍ തുടങ്ങിയവയുടെയും ഉല്‍പാദനം,വിതരണം എന്നിവയിലും ഗവേഷണ കേന്ദ്രം ഏറെ കുതിച്ചുചാട്ടമാണ് നടത്തിയിട്ടുള്ളത്.ഗവേഷണ കേന്ദ്രത്തിലെ ഓഫീസര്‍മാരുടെയും തൊഴിലാളികളുടെയും കൂട്ടായ പ്രവര്‍ത്തനം കൊണ്ടാണ് ഇത്തരത്തില്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞതെന്നാണ് ഫാം സൂപ്രണ്ട് ടി.ടി ജേക്കബ് പറയുന്നത്.