നൈസര്‍ഗിക വനത്തിന്റെ വീണ്ടെടുപ്പിനു പദ്ധതി

0

നൈസര്‍ഗിക വനത്തിന്റെ വീണ്ടെടുപ്പിനു പദ്ധതി

നൈസര്‍ഗിക വനത്തിന്റെ വീണ്ടെടുപ്പിനു പദ്ധതിയുമായി വനം-വന്യജീവി വകുപ്പ്. കാട്ടില്‍ നട്ടുവളര്‍ത്തിയ യൂക്കാലിപ്ട്സ്, അക്കേഷ്യ, ഓറിക്കലിഫോര്‍മിസ്, മാഞ്ചിയം, വാറ്റില്‍ തുടങ്ങിയവ വെട്ടിമാറ്റി സ്വാഭാവിക വനവല്‍ക്കരണം സാധ്യമാക്കുകയാണ് ലക്ഷ്യം.ജൈവ വൈവിധ്യത്തിന് ഭീഷണിയായ മൈക്കിനിയ, സെന്ന, ആവാസ വ്യവസ്ഥയ്ക്ക് യോജ്യമല്ലാത്ത മറ്റു സസ്യ ഇനങ്ങള്‍, ആഫ്രിക്കന്‍ ഒച്ച്, ആഫ്രിക്കന്‍ മുഷി തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി വനമേഖലയില്‍നിന്നു ഒഴിവാക്കും.90,000 ഹെക്ടര്‍ തേക്ക് ഉള്‍പ്പെടെ 1.07 ലക്ഷം ഹെക്ടര്‍ ഏകവിളത്തോട്ടങ്ങളാണ് കേരളത്തില്‍ വനഭൂമിയിലുള്ളത്. തോട്ടങ്ങളിലെ ഉണങ്ങിയ തേക്കുകള്‍ ഘട്ടങ്ങളായി മുറിച്ചുനീക്കും. വ്യാവസായിക വികസത്തിന് വേണ്ടി 1950 മുതല്‍ 1980 കളുടെ തുടക്കം വരെ സ്വാഭാവിക വനങ്ങള്‍ വെട്ടിത്തെളിച്ച് ഉണ്ടാക്കിയതാണ് ഏകവിളത്തോട്ടങ്ങള്‍.
ലോകത്തിലെ എട്ട് അതീവ ജൈവ വൈവിധ്യ ഹോട് സ്പോട്ടുകളില്‍ ഒന്നായ പശ്ചിമഘട്ടം യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടതാണ്. ഭൂപ്രദേശത്തിന്റെ 33 ശതമാനം വനമായി നിലനിര്‍ത്തണമെന്നണ് ദേശീയ വന നയം. എങ്കിലും കേരളത്തില്‍ 30 ശതമാനം മാത്രമാണ് വനവിസ്തൃതി. ഉഷ്ണമേഖലാ നിത്യഹരിതവനങ്ങള്‍, ആര്‍ദ്ര ഇലപൊഴിയും കാടുകള്‍, വരണ്ട ഇലപൊഴിയും കാടുകള്‍, ചോലവനങ്ങള്‍, പുല്‍മേടുകള്‍, കണ്ടല്‍ക്കാടുകള്‍, തോട്ടങ്ങള്‍ എന്നിവ ഇതില്‍ പെടും. അശാസ്ത്രീയ വികസന പ്രവര്‍ത്തനങ്ങളും കാലവസ്ഥ വ്യതിയാനവും വരള്‍ച്ചയും വനങ്ങളുടെ നാശത്തിന് കാരണമാകുന്നുണ്ടെന്നാണ് ഇതിനകം നടന്ന പഠനങ്ങളില്‍ തെളിഞ്ഞത്.

 

Leave A Reply

Your email address will not be published.

error: Content is protected !!