കൽപ്പറ്റ: ചൂരൽമല മുണ്ടക്കൈ പ്രദേശത്തു നിന്നും 2024-25 വിദ്യാഭ്യാസ വർഷം എസ് എസ് എൽ സി പ്ലസ് ടു മറ്റ് ഉന്നത കോഴ്സുകൾ പരീക്ഷ എഴുതി ഫലം പ്രതീക്ഷിച്ചു നിൽക്കുന്ന വിദ്യാർത്ഥിനി വിദ്യാർത്ഥികൾക്ക് വേണ്ടി ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ (ഫോസ ) കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. ചൂരൽമല മുണ്ടക്കൈ ദുരന്തത്തിന് ഇരയായവർക്ക് വിദ്യാഭ്യാസ മാനസികാരോഗ്യ പിന്തുണ നൽകുന്നതിനായി 2024 സെപ്റ്റംബർ മുതൽ ഫോസ നടത്തുന്ന പ്രവർത്തനത്തിന്റെ ഭാഗമായാണ് “ഉയരാം”എന്ന പേരിൽ കരിയർ ഗൈഡൻസ് സംഘടിപ്പിച്ചത്. കൽപ്പറ്റ എച്ച് ഐ എം യു പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കരിയർ വിദഗ്ധൻ കെ എച്ച് ജെറീഷ് ക്ലാസ്സ് എടുത്തു. പരിപാടിയുടെ ഉദ്ഘാടനം ഫോസ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഡോ.പി പി യൂസഫലി നിർവഹിച്ചു. ഫോസ വയനാട് ചാപ്റ്റർ പ്രസിഡൻറ് എം മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രകൃതിദുരന്തത്തെ തുടർന്ന് പലവിധ പ്രയാസങ്ങൾ അനുഭവിക്കുന്ന വിദ്യാർത്ഥിനി വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം വീണ്ടെടുക്കുന്നതിന് ഉതകുന്നതായിരുന്നു കരിയർ ഗൈഡൻസ്. വി എ മജീദ് , സത്യൻ വി സി, ഡോ. സൈദ,സിറാജുദ്ദീൻ സി കെ,അഷ്റഫ് വാഴയിൽ, സി അബ്ദുൽസലാം എന്നിവർ സംസാരിച്ചു. ജസീമ ജാസ്മിൻ,അംഗിതാ വർഗീസ് ,മുഹമ്മദ് ജസീം എന്നിവർ നേതൃത്വം നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.