കേരളം താലിബാനിസത്തിലേക്കോ സെമിനാര്‍ സംഘടിപ്പിച്ചു
താലിബാന്‍ ഭരണത്തില്‍ മുസ്ലീംങ്ങള്‍ക്കും രക്ഷയില്ലെന്ന് ശശികല ടീച്ചര്‍. അഫ്ഗാന്ഥാനിലെ താലിബാന്‍ ഭരണത്തില്‍ മുസ്ലീങ്ങള്‍ക്കും രക്ഷയില്ലന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. മാനന്തവാടിയില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച കേരളം താലിബാനിസത്തിലേക്കോ എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് കെ.എസ്.സുകുമാരന്‍ അധ്യക്ഷനായിരുന്നു.ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ്,ജില്ലാ സെക്രട്ടറി സി.കെ. ഉദയന്‍,ജില്ലാ അധ്യക്ഷന്‍ എ.എം. ഉദയകുമാര്‍, താലൂക്ക് സെക്രട്ടറി പി. ഷാജി, മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി രമണി തുടങ്ങിയവര്‍ സംസാരിച്ചു.
താലിബാന്‍ അഫ്ഗാന്‍ ഭരണ പിടിച്ചെടുത്തപ്പോള്‍ വിമാനത്തിന്റെ ടയറുകളിലും, ചിറകുകള്‍ക്കടിയിലും കയറി രക്ഷപെടാന്‍ ശ്രമിച്ചവര്‍ ഒരേ മത വിശ്വാസികളായിരുന്നു. അവര്‍ ഒരേ ഗ്രന്ഥത്തില്‍ വിശ്വസിക്കുന്നവരും ആയിരുന്നു. അമ്മമാര്‍ കുട്ടികളെ അതിര്‍ത്തിക്ക് അപ്പുറത്തേക്ക് എറിഞ്ഞ് രക്ഷപ്പെടുത്തുന്ന കാഴ്ച്ചയും നമ്മള്‍ കണ്ടു എന്നും അവര്‍ പറഞ്ഞു. താലിബ് എന്നാല്‍ വിദ്യാര്‍ത്ഥി എന്നാണ് അര്‍ത്ഥം. താലിബാനിസം എന്നാല്‍ വിദ്യാഭ്യാസം എന്നും പറയാം. താലിബാനിസം എന്തെന്ന് ഇന്ന് ലോകം തിരിച്ചറിഞ്ഞ് കഴിഞ്ഞു. അത് കേരളത്തില്‍ നടപ്പാക്കണം എന്ന് ഒരു വിഭാഗം ചിന്തിക്കുന്നു. കാലം മാറിയിട്ടും ഞങ്ങള്‍ക്ക് പഴയത് തന്നെ വേണം എന്ന് ഇവര്‍ ശഠിക്കുന്നു. രാജ്യത്ത് ഞങ്ങള്‍ക്ക് ഞങ്ങളുടെ നിയമം വേണമെന്നും ഇവര്‍ പറയുന്നു. സമാധാനത്തിന്റെ മേലങ്കി അണിഞ്ഞ ചിലരും ഇവര്‍ക്കൊപ്പം കൂടുന്നു. ഭരണകൂട, മാധ്യമ പിന്തുണയും കേരളത്തില്‍ താലിബാന്‍കാര്‍ ആര്‍ജ്ജിച്ചു കഴിഞ്ഞതായും ശശികല ടീച്ചര്‍ പറഞ്ഞു.