ആംബുലന്‍സ് ഡ്രൈവറെ കാര്‍ യാത്രക്കാരന്‍ മര്‍ദ്ദിച്ചതായി പരാതി
വയനാട് മെഡിക്കല്‍ കോളേജ് ആംബുലന്‍സ് ഡ്രൈവര്‍ രഞ്ജിത്തിനാണ് മര്‍ദ്ദനമേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് രോഗിയെ കൊണ്ടുപോയി തിരിച്ച് വരുന്ന വഴിക്ക് വൈത്തിരില്‍ വെച്ച് മര്‍ദ്ദനമേറ്റെന്നാണ് പരാതി.
വാഹനത്തിന്റെ പിന്നില്‍ നിന്ന് ഹോളടിച്ചതിന് കാര്‍ ഡ്രൈവര്‍ ആംബുലന്‍സ് തടഞ്ഞു നിര്‍ത്തി. തുടര്‍ന്ന് ബലം പ്രയോഗിച്ച് വാഹനത്തിന്‍ കയറി മര്‍ദ്ദിച്ചു എന്നാണ് ആരോപണം . ഇന്നലെ വൈകുന്നേരം മൂന്നേക്കാലോടെയാണ് സംഭവം. ചെവിക്ക് പരിക്കേറ്റ രഞ്ജിത്ത് വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി, പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു.