മണൽവയൽ ഗ്രാമത്തെ  ആവേശത്തിലാഴ്ത്തി കമ്പവലി മത്സരം.

0

മണൽവയൽ ഗ്രാമത്തെ
ആവേശത്തിലാഴ്ത്തി കമ്പവലി മത്സരം. വീക്ഷിക്കാൻ എത്തിയത് നിരവധിയാളുകൾ ,
ഗാലക്സി ലൈബ്രററി ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിലാണ് മൂന്നാമത് അഖില
കേരള വടം വലി മത്സരം സംഘടിപ്പിച്ചത് .

അഖില കേരള വടംവലി മത്സരത്തിൽ
ഫൈറ്റേഴ്സ് കാഞ്ഞിരങ്ങാട് ഒന്നാം സ്ഥാനവും , വി സി എഫ് വാഴയൂർ രണ്ടാം സ്ഥാനവും ലൂർദ്ദ് മാത പള്ളിക്കുന്ന് മൂന്നാം സ്ഥാനവും നേടി .
ബലാബലത്തിന്റെ നേർകാഴ്ച്ച ഒരുക്കി വടം വലി മത്സരത്തിന്റെ പാരമന്യതയിൽ
നടത്തിയ വടംവലി മത്സരം ഏറെ ശ്രദ്ധേയമായി
സ്ത്രീകളും ,കുട്ടികളും മുതിർന്നവരും അടക്കം 100 കണക്കിന് കമ്പവലി പ്രേമികൾ വടംവലി ഗ്രൗണ്ടിന് ചുറ്റും അണിനിരന്നത് .മത്സരത്തിൽ പങ്കെടുക്കാൻ എത്തിയവരിലും ആവേശമായി .ജില്ലക്കകത്ത് നിന്നും പുറത്ത് നിന്നുമായി  പ്രമുഖ 28 ളം ടീമുകൾ മാറ്റുരച്ച വടംവലി മത്സരം ജില്ലാ
ലൈബ്രററി കൗൺസിൽ പ്രസിഡൻ്റ് ടി ബി സുരേഷ് ഉദ്ഘാടനം ചെയ്തു .

Leave A Reply

Your email address will not be published.

error: Content is protected !!