2025 ഏപ്രിൽ 20,21,22 തീയതികളിൽ മൈസൂർ ചാമുണ്ഡി വിഹാർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന നാഷണൽ വെറ്ററൽ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധികരിച്ച് പങ്കെടുത്ത വയനാട് തരിയോട് സ്വദേശി സുരേഷ് കല്ലങ്കാരിക്ക് ഇരട്ട സ്വർണം. ഹൈജമ്പ്, ലോങ്ങ്‌ജമ്പ് ഇനങ്ങളിൽ സ്വർണവും, 200 മീറ്റർ ഹർഡിസിൽ വെള്ളിയും , 100 മീറ്റർ ഹർഡിസിൽ വെങ്കല മെഡലുമാണ് നേടിയത്. നിരവധി തവണ ദേശീയ മാസ്റ്റേഴ്സ് അതലറ്റിക് മീറ്റുകളിൽ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുത്തിട്ടുണ്ട്. കേരളോത്സവങ്ങളിലും നിറസാന്നിധ്യമാണ് സുരേഷ് കല്ലങ്കാരി. ഭാര്യ : ജയശ്രീ , മക്കൾ : അഭിനവ് , അനാമിക
Sign in
Sign in
Recover your password.
A password will be e-mailed to you.