മേപ്പാടി പരൂര്‍കുന്ന് പുനരധിവാസ പദ്ധതിയില്‍ ഭൂരഹിതരായ 123 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് വീടുകളുടെ താക്കോല്‍ കൈമാറി. കല്‍പ്പറ്റയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍അഞ്ച് കുടുംബങ്ങള്‍ക്ക് താക്കോല്‍ നല്‍കി പദ്ധതി ഉദ്ഘാടനം ചെയ്തു. ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് 10 സെന്റ് ഭൂമിയില്‍ ആറുലക്ഷം രൂപ ചെലവിലാണ് വീട് നിര്‍മ്മിച്ചത്.
മേപ്പാടി, മുട്ടില്‍, അമ്പലവയല്‍ ഗ്രാമപ്പഞ്ചായത്തുകളിലെ ഭൂരഹിതരായ ആദിവാസികളെയാണ് പരൂര്‍ക്കുന്നില്‍ പുനരധിവസിപ്പിക്കുന്നത്. 10 സെന്റ് ഭൂമിയില്‍ 480 സ്‌ക്വയര്‍ ഫീറ്റ് വീടാണ് നിര്‍മിച്ചിരിക്കുന്നത്. രണ്ട് കിടപ്പുമുറിയും ഹാളും അടുക്കളയും ശൗചാലയവും വരാന്തയുമടങ്ങുന്നതാണ് വീട്. 10 ലക്ഷം രൂപ ചെലവില്‍ എല്ലാ വീടുകളിലും വാട്ടര്‍ ടാങ്കും നിര്‍മിച്ചിട്ടുണ്ട്. കാരാപ്പുഴ പദ്ധതി പ്രദേശത്തോടുചേര്‍ന്നുകിടക്കു ന്ന ഭൂമിയില്‍ നിര്‍മിക്കുന്ന 165 വീടുകളില്‍ 123 വീടുകളുടെ പണിയാണ് പൂര്‍ത്തിയായത്.
കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലായിരുന്നു വീടുകളുടെ താക്കോല്‍ദാനകര്‍മ്മം നടന്നത്. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് അഞ്ച് കുടുംബങ്ങള്‍ക്ക് താക്കോല്‍ നല്‍കി പദ്ധതി ഉദ്ഘാടനം ചെയ്തത്. മന്ത്രിമാരായ ഒ ആര്‍ കേളു, എ കെ ശശീന്ദ്രന്‍, വി അബ്ദുറഹിമാന്‍, ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ, അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.