ആധുനിക വയനാടിന്റെ ശില്‍പികളിലൊരാളായ എം.കെ.പദ്മപ്രഭ ഗൗഡരുടെ പേരിലുള്ള പുരസ്‌കാരം ലഭിച്ചതിനെ ജന്‍മപുണ്യമായാണ് കാണുന്നതെന്നു കവിയും ഗാനരചയിതാവും ചലച്ചിത്ര സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ കഥാകൃത്ത് ടി.പദ്മനാഭനില്‍നിന്നു 75,000 രൂപയും പദ്മരാഗക്കല്ല് പതിച്ച ഫലകവും അടങ്ങുന്ന പ്ദമപ്രഭ പുരസ്‌കാരം ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍ അധ്യക്ഷത വഹിച്ചു. മാതൃഭൂമി ഡയറക്ടര്‍ എം.കെ.ജിനചന്ദ്രന്‍ ശ്രീകുമാരന്‍ തമ്പിയെ പൊന്നാട അണിയിച്ചു.
സാന്ധ്യതാരകമേ മറക്കുമോ നീ ശാന്ത സുന്ദരമീ നിമിഷം’ എന്ന സ്വന്തം വരികള്‍ പോലെ ഒരിക്കലും മറക്കാനാകാത്ത സന്ധ്യയും നിമിഷങ്ങളുമാണ് തനിക്കിതെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു. പദ്മപ്രഭ ഗൗഡരുടെ പേരിലുള്ള പുരസകാരമാണിതെന്നതാണ് ആദ്യത്തെ പ്രത്യേകത.മാതൃഭൂമി ഡയറക്ടര്‍ എം.കെ.ജിനചന്ദ്രന്‍ ശ്രീകുമാരന്‍ തമ്പിയെ പൊന്നാട അണിയിച്ചു. ആലങ്കോട് ലീലാകൃഷ്ണന്‍ പദ്മപ്രഭ സ്മാരക പ്രഭാഷണം നടത്തി.മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി.വി.ചന്ദ്രന്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്, രവിമേനോന്‍, സുഭാഷ് ചന്ദ്രന്‍, ജയരാജ് വാര്യര്‍ എന്നിവര്‍ . സംസാരിച്ചു.