കണിയാമ്പറ്റ പള്ളിത്താഴയില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ വിദ്യാര്‍ഥിക്ക് ഗുരുതര
പരിക്ക്. മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിയെ തെരുവുനായ്ക്കള്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. പാറക്കല്‍ നൗഷാദിന്റെ മകള്‍ ദിയാ ഫാത്തിമയെയാണ് തെരുവു നായ്ക്കള്‍ ആക്രമിച്ചത്. രാവിലെ 6.15 ഓടെയാണ് ആക്രമണമുണ്ടായത്. അനിയത്തിക്കൊപ്പം നടന്നു വരികയായിരുന്ന ദിയയെ പതിനാറിലധികം തെരുവ് നായ്ക്കള്‍ ചേര്‍ന്നാണ് വളത്തിട്ട് ആക്രമിച്ചത്. ദിയയുടെ തലയ്ക്കും കൈക്കും പുറത്തുമായി മുപ്പതോളം കടിയേറ്റു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റ കുട്ടിയെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.