സ്വകാര്യ ബസ് യാത്രയ്ക്കിടയില്‍ ശല്യം ചെയ്ത മധ്യവയസ്‌കനെ യുവതി കൈകാര്യം ചെയ്തു
മാനന്തവാടി പടിഞ്ഞാറത്തറ റൂട്ടിലെ സ്വകാര്യ ബസ് യാത്ര ചെയ്യു യായിരുന്ന പനമരം സ്വദേശിയായ യുവതിയാണ് ശല്യം ചെയ്ത മദ്യപാനിയെ തല്ലിയത്. മദ്യപിച്ച് ബസില്‍ വച്ച് ശല്യം ചെയ്തതിനെ തുടര്‍ന്ന് കണ്ടക്ട്ടര്‍ ബസ്സില്‍ നിന്ന് ഇറക്കി വിട്ട ഇയാള്‍ സ്ത്രീകളെ വീണ്ടും അസഭ്യം പറഞ്ഞതിനെ തുടര്‍ന്നായിരുന്ന പനമരം സ്വദേശിയായ സന്ധ്യ ഇയാളെ ബസ്സില്‍ നിന്നിറങ്ങി കൈകാര്യം ചെയ്തത്.സംഭവത്തിന്റെ ദ്യശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/wayanadvision.tv/videos/540557004350343