സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തും: മുഖ്യമന്ത്രി

0

സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ക്കു സര്‍ക്കാര്‍ ഉടന്‍ തുടക്കംകുറിക്കുമെന്നു (ജശിമൃമ്യശ ഢശഷമ്യമി) മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് (state youth welfare board) സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഉന്നതവിദ്യാഭ്യാസ രംഗത്തും കാലാനുസൃതമായ പരിഷ്‌കാരങ്ങള്‍ക്കു സര്‍ക്കാര്‍ തുടക്കമിടുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു.

ദേശീയ, രാജ്യാന്തര റാങ്കിങ്ങില്‍ കേരളത്തിലെ സര്‍വകലാശാലകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും പിന്നിലാണ് ഇപ്പോള്‍. ഇതിനു മാറ്റംവരുത്തി ആധുനികകാലത്തിനനുസരിച്ചു കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റും. എല്ലാ പശ്ചാത്തല സൗകര്യങ്ങളും സൃഷ്ടിച്ചുകൊണ്ടായിരിക്കുമിത്. ആധുനിക കാലത്തിനൊത്ത കോഴ്‌സുകള്‍ ആരംഭിക്കണം. മികച്ച ലൈബ്രറിയും ലബോറട്ടറിയും ഹോസ്റ്റലുകളും വരണം. അതുവഴി ഓരോ വിദ്യാഭ്യാസ സ്ഥാപനവും രാജ്യത്തെ ഏറ്റവും മികച്ച പത്തില്‍ ഒന്നായും ലോകത്തെ മികച്ച 100 സ്ഥാപനങ്ങളിലൊന്നായും മാറേണ്ടതുണ്ട്. അങ്ങനെയായാല്‍ കോഴ്‌സുകള്‍തേടി മറ്റു സംസ്ഥാനങ്ങളിലേക്കു കുട്ടികള്‍ പോകുന്ന സ്ഥിതി മാറും. വിദേശത്തുനിന്നുപോലും കുട്ടികള്‍ പഠനത്തിനായി ഇവിടേയ്‌ക്കെത്തും – മുഖ്യമന്ത്രി പറഞ്ഞു.

ആരും കൊതിക്കുന്ന നാടാക്കി കേരളത്തെ മാറ്റിയെടുക്കുകയെന്ന ലക്ഷ്യത്തിലേക്കാണു സര്‍ക്കാര്‍ നീങ്ങുന്നത്. സംസ്‌കാര സമ്പന്നരായ ജനങ്ങളും ഏറ്റവും നല്ല കാലാവസ്ഥയും മനംമയക്കുന്ന പ്രകൃതിരമണീയതയുമുള്ള നാടാണു കേരളം. എല്ലാറ്റിലുമുപരി ജീവിക്കാന്‍ ഏറ്റവും സമാധാനം നിറഞ്ഞതും ഒരു ഭേദചിന്തയുമില്ലാതെ മനുഷ്യനു മനുഷ്യനോട് ഇടപഴകാന്‍ കഴിയുന്നതുമായ നാടാണ്. അത്തരം നാട്ടിലേക്കുകടന്നുവരാന്‍ആരും കൊതിക്കും. ഇതു സൃഷ്ടിക്കപ്പെടാന്‍ യുവത കൂടുതല്‍ ഉണര്‍വിലേക്കു നീങ്ങണം. വിദ്യാഭ്യാസ നിലവാരത്തിനൊപ്പം തൊഴില്‍ ലഭ്യത ഉറപ്പാക്കുന്ന നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. 40 ലക്ഷം പേര്‍ക്കു തൊഴില്‍ നല്‍കുന്ന ബ്രഹത് പദ്ധതിയുടെ ആദ്യ ഘട്ടത്തിന് ഉടന്‍ തുടക്കംകുറിക്കും. വര്‍ക്ക് ഫ്രം ഹോമിന്റെ സാധ്യത മുന്‍നിര്‍ത്തി വര്‍ക്ക് നിയര്‍ ഹോം പദ്ധതിക്കും തുടക്കമാകുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
……..

ആര്‍എസ്എസ്-ബിജെപി അക്രമത്തിലും പെരിങ്ങര ലോക്കല്‍ സെക്രട്ടറി സന്ദീപിന്റെ കൊലപാതകത്തിനും പ്രതിഷേധിച്ച് സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി.കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ എ എന്‍ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു.
എംഡി സെബാസ്റ്റ്യന്‍ സമരത്തില്‍ അധ്യക്ഷനായിരുന്നു. സിപിഐ എം കല്‍പ്പറ്റ ഏരിയാ സെക്രട്ടറി വി ഹാരിസ്, പി കെ അബ്ദു, കെ സുഗതന്‍, എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!