നായ്ക്കട്ടി മേഖലയില്‍ രണ്ടാഴ്ചയായി കാട്ടാനശല്യം അതിരൂക്ഷം. കഴിഞ്ഞ രാത്രിയില്‍ ദേശീയപാത കടന്നെത്തിയ കാട്ടാന ടി മുഹമ്മദിന്റെ വീടന്റെ മതിലും ഗേറ്റും തകര്‍ത്തു. സമീപപ്രദേശങ്ങളിലും കാട്ടാന നാശംവരുത്തിയിട്ടുണ്ട്. കാട്ടാനശല്യം കാരണം സന്ധ്യമയങ്ങിയാല്‍ പുറത്തിറങ്ങാന്‍ കഴിയാതെയായിരിക്കുകയാണ് ജനങ്ങള്‍.കഴിഞ്ഞ രണ്ടാഴ്ചയായി കാട്ടാന ശല്യം പ്രദേശത്ത് രൂക്ഷമാണ്.പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്നും മുന്നറിയിപ്പ്.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കാട്ടാന നായ്ക്കട്ടി തേര്‍വയല്‍ മുഹമ്മദിന്റെ വീട്ടുമുറ്റത്തെത്തി നാശം വിതച്ചത്. ദേശീയപാതയോടെ ചേര്‍ന്ന് സ്ഥിതിചെയ്യുന്ന വീടിന്റെ ഗേറ്റുകളും ചുറ്റുമതിലും കാട്ടാന തകര്‍ത്തു. കൂടാതെ സമീപവാസികളുടെ കൃഷിയിടങ്ങളിലും കാട്ടാന നാശം വരുത്തി. സന്ധ്യമയങ്ങിയാല്‍ സമീപത്തെ വന്യജീവിസങ്കേതത്തില്‍ നിന്നും പുറത്തിറങ്ങുന്ന ഒറ്റയാന്‍ നായ്ക്കട്ടി മേഖലകളില്‍ സൈ്വര്യവിഹാരമാണ് നട്ത്തുന്നത്. ഇതുകാരണം ജനങ്ങള്‍ ഭീതിയിലായിരിക്കുകയാണ്. സന്ധ്യമയങ്ങുന്നതോടെ ആളുകള്‍ പുറത്തിറങ്ങാന്‍ ഭയക്കുകയാണ്. കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന കാട്ടാന നേരം പുലരുവോളമാണ് പറമ്പുകളില്‍ തങ്ങുന്നത്. ഇതുകാരണം രാത്രികാലങ്ങളില്‍ ജോലിക്കുപോയി വൈകിഎത്തുന്നവരും, പുലര്‍ച്ചെ സൊസൈറ്റികളില്‍ പാലളക്കാനായി പോകുന്ന ക്ഷീരകര്‍ഷകരും ജീവന്‍പണയം വെച്ചാണ് യാത്രചെയ്യുന്നത്. കാട്ടാനശല്യം പ്രദേശത്ത് രൂക്ഷമായിട്ടുംപ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ വനംവകുപ്പ് വീഴ്ചവരുത്തുകയാണന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സുരക്ഷിതമായി വീട്ടില്‍ കിടന്നുറങ്ങാന്‍ പോലും പറ്റാ്ത്ത അവസ്ഥയാണ് മേഖലയില്‍ കഴിഞ്ഞ രണ്ടാഴ്ചയായി ഉണ്ടായിരിക്കുന്നത്. വീട്ടുമുറ്റത്തുവരെ കാട്ടാനഎത്തിയിട്ടും വനംവകുപ്പിന്റെ നിസംഗഭാവത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രദേശത്തുയരുന്നത്.