അശ്രദ്ധമായി ചോദ്യ പേപ്പര്‍ തയ്യാറാക്കി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വീണ്ടും വിവാദത്തില്‍.ചോദ്യത്തിനൊപ്പം ഉത്തരവും നല്‍കി കാലിക്കറ്റ് യൂനിവേഴ്സിറ്റി പരീക്ഷാര്‍ത്ഥികളെ ഞെട്ടിച്ചത്.ശനിയാഴ്ച നടന്ന ബികോം തേഡ്‌സെമസ്റ്റര്‍ കോര്‍പറേറ്റ് അക്കൗണ്ടിംഗ് പരീക്ഷയുടെ ചോദ്യക്കടലാസിലാണ് ഉത്തരം ഉള്‍പ്പെടുത്തിയ ചോദ്യം.ചോദ്യക്കടലാസിന്റെ ഭാഗം രണ്ടില്‍ 23-ാമത് ചോദ്യത്തിനൊപ്പമാണ് ഉത്തരവും കടന്നുകൂടിയത്.അശ്രദ്ധമായാണ് ചോദ്യക്കടലാസ് തയാറാക്കിയതെന്നു വിദ്യാര്‍ഥികള്‍ പറയുന്നു.കഴിഞ്ഞ വര്‍ഷത്തെ ചോദ്യക്കടലാസില്‍ ഉണ്ടായിരുന്ന അതേ ചോദ്യമാണ് ഇക്കുറി സെക്ഷന്‍ ‘സി’ യില്‍ 10 മാര്‍ക്കിന്റെ 25-ാം ചോദ്യമായി ഉള്‍പ്പെടുത്തിയതെന്നും വിദ്യാര്‍ഥികള്‍.
വാട്ട് ഈസ് വാല്യുവേഷന്‍ ബാലന്‍സ് ഷീറ്റ്? ഡ്രോ എ ഫോര്‍മാറ്റ് ഓഫ് വാല്യുവേഷന്‍ ബാലന്‍സ് ഷീറ്റ് എന്നിങ്ങനെ രണ്ടു ഭാഗമായാണ് ആറു മാര്‍ക്കിന്റെ ചോദ്യം. ഇതിന്റെ തുടര്‍ച്ചയായാണ് ‘ ദ സ്റ്റേറ്റ്മെന്റ് പ്രിപയേഡ് ടു ഫൈന്‍ഡ് ഔട്ട് ദ എക്സസ് ഓഫ് ലൈഫ് ഫണ്ട് ഓവര്‍ നെറ്റ് ലയബിലിറ്റി ആസ് പെര്‍ അക്ച്വേറിയല്‍ വാല്യുവേഷന്‍ ഈസ് നോണ്‍ ആസ് വാല്യുവേഷന്‍ ബാലന്‍സ് ഷീറ്റ്’ എന്ന ഉത്തരമുള്ളത്.