മൂലങ്കാവ് കാരശ്ശേരിയില്‍ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു

0

 

മൂലങ്കാവ് കാരശ്ശേരിയില്‍ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു. പ്രദേസവാസിയായ കരിപ്പുംമുറിയില്‍ തമ്പിയെന്ന തോമസിന്റെ 200-ാളം കുലച്ച നേന്ത്രവാഴകളും പച്ചക്കറിയും കവുങ്ങിന്‍ തൈകളുമാണ് കാട്ടന നശിപ്പിച്ചത്.കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണെന്നും ലീസ് ഭൂമിയായതിനാല്‍ നഷ്ടപരിഹാരം ലഭിക്കുന്നില്ലന്നും കര്‍ഷകര്‍. കൃഷി കാട്ടാനനശിപ്പിച്ചതോടെ വലിയ കടബാധ്യതയിലായിരിക്കുകായാണ് കര്‍ഷകന്‍.വനാതിര്‍ത്തിയിലെ പ്രതിരോധ സംവിധാനങ്ങള്‍ കാര്യക്ഷമമല്ലാത്തതാണ് കാട്ടാനകള്‍ കൃഷിയിടത്തില്‍ ഇറങ്ങാന്‍ കാരണം.

കഴിഞ്ഞദിവസങ്ങളില്‍ ഇറങ്ങിയ കാട്ടാന തമ്പിയുടെ 200-ാളം നേന്ത്രവാഴകളാണ് നശിപ്പിച്ചത്. കുലച്ചതും കുലക്കാറായതുമായ വാഴകളാണ് കാട്ടാന ചവിട്ടിമറിച്ച നശിപ്പിച്ചത്. കൂടാതെ ഇടവിളയായി ചെയ്ത പച്ചക്കറികളും, കൃഷിയിടത്തില്‍ വെച്ചുപിടിപ്പിച്ച കവുങ്ങിന്‍ തൈകളും കാട്ടാന നശിപ്പിച്ചു. കുടുംബശ്രീകളില്‍ നിന്നും വായ്പയെടുത്താണ് തമ്പി വാഴകൃഷി ഇറക്കിയത്.ലീസ് ഭൂമിയിലാണ് കൃഷിയിറക്കിയിരിക്കുന്നത് എന്നതിനാല്‍ നഷ്ടപരിഹാരവും കര്‍ഷകന ലഭിക്കുന്നില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇറങ്ങിയ കാട്ടാനയാണ് കൃഷിനശിപ്പിച്ചത്. വനാതിര്‍ത്തിയിലെ പ്രതിരോധ സംവിധാനങ്ങള്‍ കാര്യക്ഷമമല്ലാത്തതാണ് കാട്ടാനകള്‍ കൃഷിയിടത്തില്‍ ഇറങ്ങാന്‍ കാരണം. കാരശ്ശേരി, ഓടപ്പള്ളം പ്രദേശത്ത് ഒരു മാസത്തോളമായി കാട്ടാനശല്യം അതിരൂക്ഷമാണ്. കര്‍ഷകര്‍ കൃഷിയിടത്തിനുചുറ്റും സ്ഥാപിച്ച പ്രതിരോധമാര്‍ഗ്ഗങ്ങള്‍ തകര്‍ത്താണ് കാട്ടാനകള്‍ കൃഷിനശിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ കാട്ടാനശല്യത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം ഉയരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!