കല്‍പ്പറ്റ: മേപ്പാടി കുന്നമ്പറ്റയില്‍ വീണ്ടും കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്. കുന്നമ്പറ്റ സ്വദേശി സിദ്ധിഖ് (39) നാണ് പിരിക്കേറ്റത്. കുന്നമ്പറ്റ ആനന്ദ് എസ്റ്റേറ്റില്‍ വെച്ചാണ് ഇയാള്‍ കാട്ടാനയുടെ ആക്രമണത്തിനിരയായത്. ഇന്നു ഉച്ചയ്ക്ക് 12.30 ഓടെയായിരുന്ന സംഭവം. പരിക്കേറ്റ യുവാവിനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാസങ്ങള്‍ക്കു മുമ്പ് കുന്നമ്പറ്റ മൂപ്പന്‍കുന്ന് നിവാസിയായ തോട്ടം തൊഴിലാളി സ്ത്രീ കാട്ടാനയുടെ ആക്രമണത്തെത്തുടര്‍ന്ന് മരണപ്പെട്ടിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ്് മറ്റൊരാളും ഇവിടെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അതെ ആനക്കൂട്ടം തന്നെയാണ് സിദ്ധിക്കിനെ ആക്രമിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. ചെമ്പ്ര വനമേഖലയില്‍ നിന്നാണ് കാട്ടാനകള്‍ ആനന്ദ് എസ്റ്റേറ്റിനുള്ളില്‍ എത്തിയത്.