ഇന്ത്യയിലും മങ്കിപോക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍, മങ്കിപോക്‌സ് വൈറസിനെതിരെ വാക്‌സീന്‍ നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കമ്പനികളില്‍ നിന്നു താല്‍പര്യപത്രം ക്ഷണിച്ചു. നിലവില്‍ 4 മങ്കിപോക്‌സ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.വാക്‌സീന്‍ ഗവേഷണത്തില്‍ പരിചയ സമ്പന്നരായ കമ്പനികളും ലബോറട്ടറി പരിശോധനാ കിറ്റ് നിര്‍മാതാക്കളും സഹകരിച്ചു വാക്‌സീനും രോഗനിര്‍ണയത്തിനു കിറ്റും നിര്‍മിക്കാനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓഗസ്റ്റ് 10 ന് മുന്‍പ് താല്‍പര്യപത്രം നല്‍കണം.കമ്പനികളുമായി ഐസിഎംആര്‍ ധാരണാപത്രം ഉണ്ടാക്കിയ ശേഷമാകും ഗവേഷണം. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പെടെ ഗവേഷണത്തിനുള്ള ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. വസൂരിക്കുള്ള വാക്‌സീന്‍, മങ്കിപോക്‌സിനെതിരെ 85% വരെ ഫലപ്രദമാകുമെന്ന വാദം ലോകാരോഗ്യ സംഘടന ശരിവച്ചിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.