അഖിലേന്ത്യാ വോളിബോള്‍ ടൂര്‍ണ്ണമെന്റ് നാളെ
കെല്ലൂര്‍ പാരഡൈസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അഖിലേന്ത്യാ വോളിബോള്‍ ടൂര്‍ണ്ണമെന്റ് നാളെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.കുട്ടികള്‍ക്ക് വേണ്ടി സമ്മര്‍ കോച്ചിംഗ് ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്.നാളെ രാത്രി 7.30 മുതല്‍ കെല്ലൂര്‍ പാരഡൈസ് ഫ്‌ളെഡ് ലൈറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടുക്കുക. 4 ദേശീയ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും.സെന്‍ട്രല്‍ എക്‌സൈസ് ചെന്നൈ (പാരഡൈസ് കെല്ലൂര്‍) കെ.എസ്.ഇ.ബി തിരുവനന്തപുരം (ചുങ്കം ബ്രദേഴ്‌സ് തരുവണ ) കര്‍ണ്ണാടക പോസ്റ്റല്‍ (വോളി ടീം കല്ലേരി ) കേരള പോലീസ് (കരീമ എക്‌സ്‌പോര്‍ട്ട് മാനന്തവാടി) എന്നീ ടീമുകളാണ് മത്സര രംഗത്തുള്ളത്.
വിവിധ ടീമുകള്‍ക്ക് വേണ്ടി ഇന്ത്യന്‍ വോളിബോള്‍ താരങ്ങളായ കാര്‍ത്തിക് ,മനു ജോസഫ്, ഗുരുപ്രസാദ്, പ്രൈം വോളി താരങ്ങളായ രാഹുല്‍, അന്‍സബ്, ഇഖ്ബാല്‍, അനു ജെയിംസ്, തമിഴ്‌നാട് സംസ്ഥാന താരങ്ങളായ നന്ദകുമാര്‍, പിറവി സുധന്‍, എന്നിവര്‍ അണിനിരക്കും.ചടങ്ങില്‍ വെച്ച് പ്രമുഖ വ്യവസായികളും സാമൂഹ്യ പ്രവര്‍ത്തകരുമായ നാസര്‍ കീരിയില്‍, റിമാല്‍ ഗ്രൂപ്പ് എം.ഡി.റഫീഖ് എന്നിവരെ ആദരിക്കും.ഐ.സി.ബാലക്യഷ്ണന്‍ എം.എല്‍.എ.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി എന്നിവര്‍ സംബന്ധിക്കും.പനമരം, എടവക, വെള്ളമുണ്ട ഗ്രാമപഞ്ചായത്തുകളിലെ 12 വയസ്സ് പൂര്‍ത്തിയായ കുട്ടികള്‍ക്ക് വേണ്ടി പാരഡൈസ്‌ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സമ്മര്‍ കോച്ചിംഗ് ക്യാമ്പ് നടത്തും.വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ വോളിബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് ഹമീദ് കൊച്ചി, ക്ലബ്ബ് പ്രസിഡണ്ട് അബ്ദുള്ള വെട്ടന്‍, ട്രഷറര്‍ മമ്മൂട്ടി കീപ്രത്ത്, കണ്‍വീനര്‍ നൗഷാദ് ചക്കര ,ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എം.കെ.ആഷിഖ് തുടങ്ങിയവര്‍ പങ്കെടുത്തു.