കാട്ടാന മനുഷ്യ സംഘര്‍ഷം നിയന്ത്രിക്കാന്‍ നിര്‍ദ്ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

0

കാട്ടാന മനുഷ്യ സംഘര്‍ഷം നിയന്ത്രിക്കാന്‍ മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. ആനശല്യം കൂടുതലുള്ള കേരളം, തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കായി 170 പേജുള്ള ഫീല്‍ഡ് മാനുവലാണ് പുറത്തിറക്കിയിരിക്കുന്നത്. സംഘര്‍ഷ മേഖലകള്‍ കണ്ടെത്തി പ്രശ്നക്കാരായ ആനകളെ പ്രതിരോധിക്കുക എന്ന ലക്ഷ്യമിട്ടാണ് മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കിയിരിക്കുന്നത്. ഇത് കൃത്യമായി നടപ്പിലായാല്‍ വയനാട് പോലുള്ള പ്രദേശങ്ങളില്‍ ഏറെ ഉപകാരപ്രദമാകും.

കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം, വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി വേള്‍ഡ് വൈല്‍ഡ് ഫണ്ട് ഫോര്‍ നേച്ചറുമായി സഹകരിച്ചാണ് 170 പേജുള്ള ഫീല്‍ഡ് മാനുവല്‍ പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞദിവസം കേന്ദ്രവനംപരിസ്ഥി മന്ത്രി ഭുവേന്ദ്രയാദവാണ് മാനുവല്‍ പുറത്തിറിക്കിയിരിക്കുന്നത്. മാനുവിലില്‍ പറയുന്ന കാര്യങ്ങള്‍ ശരിയായ രീതിയില്‍ നടപ്പാക്കിയാല്‍ വനംവകുപ്പിന് ആനകളെ സംബന്ധിക്കുന്ന വിശദമായ ഡേറ്റാബേസ് ലഭിക്കും കൂടാതെ സംഘര്‍ഷമേഖലകള്‍ കണ്ടെത്താനും പ്രശ്നക്കാരായ ആനകളെ തിരിച്ചറിയാനുമാകും. മാനുവല്‍ അനുസരി്ച്ച് നടപടിയെടുക്കാനുളള പ്രാഥമിക ചുമതല വനംവകുപ്പിനാണ്. ഇതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് റാപ്പിഡ് ആക്ഷന്‍ സേനകള്‍ രൂപീകരിക്കണം. നാട്ടുകാരെ ഉള്‍പ്പെടുത്തിയുള്ള സ്‌ക്വാഡുകളും രൂപീകരിക്കണം. കാര്‍ഷിക മേഖലകളിലും ജനവാസകേന്ദ്രങ്ങളിലും ആനഇറങ്ങാതിരിക്കാന്‍ വേലികളും കിടങ്ങുകളും നിര്‍മ്മിക്കണം. ഇവയുടെ പരിപാലനത്തിന് നാട്ടുകാരുടെ ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കണം. അക്രമകാരികളായ ആനകളെ പിടികൂടി കോളര്‍ ധരിപ്പിക്കല്‍, മെരുക്കല്‍, സ്ഥലത്തുനിന്നും മാറ്റല്‍ എന്നീ മാര്‍ഗ്ഗങ്ങലും സ്വീകരിക്കണം. ആനകള്‍ കെട്ടിടങ്ങള്‍ തകര്‍ക്കുകയാണങ്കില്‍ ജനങ്ങളുടെ സുരക്ഷയ്ക്ക മുന്‍ഗണന നല്‍കണം, ആനകള്‍ക്ക് അപകടപറ്റാതിരിക്കാനുള്ള നടപടികളുണ്ടാണം.ആനകളെ തുരത്താന്‍ വിളക്കുകള്‍, ലൗഡ് സ്പീക്കറുകള്‍, പടക്കങ്ങള്‍, കുരുമുളക് സ്പ്രേ, റബ്ബര്‍ ബുള്ളറ്റുകള്‍ എന്നിവ ഉപയോഗിക്കാം. ഇത് ഉപയോഗിക്കുമ്പോള്‍ ആനയുടെ കണ്ണിലും തലയും ഉപയോഗിക്കരതെന്നും മാനുവലില്‍ പറയന്നുണ്ട്.കാപ്പത്തോട്ടങ്ങള്‍, തേയിലതോട്ടങ്ങളില്‍ ഇറങ്ങി അക്രമം നടത്തുന്ന ആനകളെ തുരത്താന്‍ രാത്രികാലങ്ങളില്‍ ശ്രമിക്കരുതെന്നും മാനുവലില്‍ പറയുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!