വൈദ്യുതി നിരക്ക് കൂടും; അനിവാര്യമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

0

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കണമെന്ന് കെ.എസ്.ഇ.ബി. നിരക്ക് വര്‍ധന ആവശ്യപ്പെട്ട് വൈദ്യുതി ബോര്‍ഡ് റെഗുലേറ്ററി കമ്മീഷന് ഇന്ന് അപേക്ഷ നല്‍കും. നിരക്ക് വര്‍ധന അനിവാര്യമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പ്രതികരിച്ചു. ചെറിയ തോതിലെങ്കിലും നിരക്ക് വര്‍ധിപ്പിക്കാതെ മുന്നോട്ട് പോവാനാകില്ലെന്ന് മന്ത്രി പറഞ്ഞു.

ജീവനക്കാര്‍ക്ക് ശമ്പളമുള്‍പ്പടെ നല്‍കേണ്ടതുണ്ട്. കെ.എസ്.ഇ.ബിയുടെ നിലനില്‍പ്പ് കൂടി നോക്കണം. നിരക്ക് വര്‍ധനയില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി വന്നതിന് ശേഷമായിരിക്കും. കൂടുതല്‍ ജലവൈദ്യുത പദ്ധതികള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം.5 പദ്ധതികള്‍ ഇക്കൊല്ലം ഉണ്ടാകും. എന്നാല്‍ അതിരപ്പിള്ളി പോലുള്ള വിവാദ പദ്ധതികള്‍ താല്‍ക്കാലമില്ലെന്നും മന്ത്രി വ്യക്തമാക്കി.വൈദ്യുതി നിരക്ക് അടുത്ത ഒരു വര്‍ഷത്തേക്ക് യൂണിറ്റിന് പരമാവധി ഒരു രൂപയുടെ വര്‍ധനയാണ് കെ.എസ്.ഇ.ബി ഉദ്ദേശിക്കുന്നത്. 5 വര്‍ഷം കൊണ്ട് 2.30 രൂപയുടെ വര്‍ധനയും വേണം. ഏറ്റവും ഉയര്‍ന്ന നിരക്ക് വര്‍ധനയാണ് ബോര്‍ഡ് ആവശ്യപ്പെടുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!