ബുമ്രയും ലോകകപ്പിനില്ല; ഇന്ത്യക്ക് വന്‍ തിരിച്ചടി

0

ടി20 ലോകകപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ഇന്ത്യക്ക് വന്‍ തിരിച്ചടി. രവീന്ദ്ര ജഡേജയ്ക്ക് പിന്നാലെ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുമ്രയും ലോകകപ്പിനില്ല. പുറവേദനയെ തുടര്‍ന്ന് താരത്തിന് ഡോക്ടര്‍മാര്‍ ആറ് മാസത്തെ വിശ്രമം നിര്‍ദ്ദേശിച്ചതോടെയാണ് താരം ടീമിനൊപ്പം ഉണ്ടാകില്ലെന്ന് ഉറപ്പായത്.

 

കാര്യവട്ടത്ത് നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി20യില്‍ ബുമ്ര പുറംവേദനയെ തുടര്‍ന്ന് കളിച്ചിരുന്നില്ല. പിന്നാലെ നടത്തിയ വിശദ പരിശോധനയ്ക്ക് ശേഷമാണ് വിശ്രമം നിര്‍ദ്ദേശിച്ചത്. അതേസമയം ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം.

ഇന്നലെ ആദ്യ ടി20യ്ക്ക് ടോസ് ഇടാന്‍ തുടങ്ങുന്നതിന് തൊട്ടുമുന്‍പാണ് താരം പുറംവേദന അനുഭവപ്പെടുന്ന കാര്യം ബിസിസിഐ മെഡിക്കല്‍ സംഘത്തെ അറിയിച്ചത്. മത്സരത്തിന് തൊട്ടുമുന്‍പ് നടത്തിയ പരിശീലനത്തിനിടെയാണ് വേദന തുടങ്ങിയത്.

പുറംവേദന അലട്ടിയതിനെ തുടര്‍ന്ന് ബുമ്രയ്ക്ക് ഏഷ്യാ കപ്പും നഷ്ടമായിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ ലോകകപ്പും നഷ്ടമാകുന്നത്.

ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ പേസര്‍മാരായ മുഹമ്മദ് ഷമി, ദീപക് ചഹര്‍ എന്നിവരെ സ്റ്റാന്‍ഡ്‌ബൈ അംഗങ്ങളായി ടീമില്‍ ഉള്‍പ്പെടു

Leave A Reply

Your email address will not be published.

error: Content is protected !!