കെ.എസ്.ആര്‍.ടി.സി ലോഫ്ളോര്‍ ബസുകളുടെ നിരക്കുകള്‍ കുറയും

0

കെ.എസ്.ആര്‍.ടി.സി. എ.സി. ലോ ഫ്ളോര്‍ ബസുകളുടെ ടിക്കറ്റ് നിരക്കുകള്‍ കുറയും. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് നിരക്കുകളില്‍ കുറവ് ഉണ്ടാകുന്നത്. 25 ശതമാനമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. എറണാകുളം-തിരുവനന്തപുരം (കോട്ടയം വഴിയും ആലപ്പുഴ വഴിയും), എറണാകുളം-കോഴിക്കോട് റൂട്ടുകളിലാണ് നിലവില്‍ ലോഫ്ളോര്‍ എ.സി. ബസുകള്‍ ഓടുന്നത്.

കോവിഡ് വ്യാപനം കുറയ്ക്കാന്‍ യാത്രക്കാരുടെ എണ്ണം നിയന്ത്രിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന് ആനുപാതികമായി ടിക്കറ്റ് നിരക്ക് കൂട്ടിയതാണ് ഇപ്പോള്‍ വേണ്ടെന്നു വെയ്ക്കുന്നത്. തിരുവനന്തപുരം-എറണാകുളം ടിക്കറ്റ് നിരക്ക് 445 രൂപയാണ്. എന്നാല്‍ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ 346 രൂപ നല്‍കിയാല്‍ മതി. സൂപ്പര്‍ഫാസ്റ്റ് ബസുകളിലും നിരക്ക് കുറച്ചിട്ടുണ്ട്. ഡിസംബര്‍ മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും.

Leave A Reply

Your email address will not be published.

error: Content is protected !!