കാട്ടാനശല്ല്യം രൂക്ഷം വനംവകുപ്പിന് താക്കീതുമായി കര്‍ഷകര്‍

0

 

സുല്‍ത്താന്‍ ബത്തേരി ചെതലയം ആറാം മൈലില്‍ കൃഷിയിടങ്ങളില്‍ വീണ്ടും കാട്ടാനയിറങ്ങി. പ്രദേശവാസിയായ ശശിമംഗലത്ത് ഉണ്ണികൃഷ്ണന്റെ കൃഷിയിടത്തിലെ കാര്‍ഷിക വിളകള്‍ കാട്ടാനകള്‍ നശിപ്പിച്ചു. കാട്ടാനശല്യത്തിന് പരിഹാരമുണ്ടായില്ലങ്കില്‍ മുന്‍പ് കണ്ടിട്ടില്ലാത്തതരത്തിലുളള പ്രതിഷേധം വനംവകുപ്പ് നേരിടേണ്ടി വരുമെന്നും കര്‍ഷകരുടെ താക്കീത്.വനാതിര്‍ത്തിയിലെ ആന പ്രതിരോധ കിടങ്ങ് തകര്‍ത്താണ് കൃഷിയിടത്തിലിറങ്ങുന്നത്. കായ്ഫലമുള്ള തെങ്ങ്, കവുങ്ങ്, വാഴ, കുരുമുളക് തുടങ്ങിയ കാര്‍ഷിക വിളകളാണ് നശിപ്പിച്ചത്.

സുല്‍ത്താന്‍ ബത്തേരി നഗരസഭിയലെ ചെതലയം ആറാംമൈലിലാണ് തുടര്‍ച്ചയായി കാട്ടാനകള്‍ ഇറങ്ങി കര്‍ഷകര്‍ക്ക് വ്യാപക നഷ്ടം വരുത്തുന്നത്. ശനിയാഴ്ച രാത്രിയില്‍ പ്രദേശവാസിയായ ഡോ. സുരേന്ദ്രമോഹന്റെ കൃഷി നശിപ്പിച്ചതിനുപുറമെ കഴിഞ്ഞ രാത്രിയിലും കാട്ടാനകള്‍ കാടിറങ്ങിയെത്തി പ്രദേശവാസിയായ ശശിമംഗലത്ത് ഉണ്ണികൃഷ്ണന്റെ കൃഷിയിടത്തിലെ കാര്‍ഷികവിളകളും വ്യാപകമായി നശിപ്പിച്ചു.

വിളകള്‍ നശിപ്പിച്ചതിലൂടെ വന്‍സാമ്പത്തിക നഷ്ടമാണ് കര്‍ഷകന് ഉണ്ടായിരിക്കുന്നത്. കൃഷിയെ ആശ്രയിച്ച് മാത്രം ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന കര്‍ഷകന് ഇത് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. വനാതിര്‍ത്തിയിലെ പ്രതിരോധ സംവിധാനങ്ങള്‍ സമയാസമയങ്ങളില്‍ അറ്റകുറ്റപണികള്‍ ചെയ്ത് കാര്യക്ഷമമായി പരിപാലിക്കാത്തതാണ് കാട്ടാന കൃഷിയിടങ്ങളില്‍ ഇറങ്ങാന്‍ കാരണമെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. പുറമെ വനംവകുപ്പിന്റെ നിസംഗതയും വന്യമൃഗശല്യം വര്‍ദ്ധി്ക്കാന്‍ കാരണമാകുന്നതായി കര്‍ഷകര്‍ ആരോപിക്കുന്നു. കൃഷിനാശത്തിന് മതിയായ നഷ്ടപരിഹാരം ലഭിക്കുന്നില്ലന്നും, അപേക്ഷ സമര്‍പ്പിച്ചാല്‍ നഷ്ടപരിഹാരം ലഭിക്കാന്‍ വര്‍ഷങ്ങള്‍ കാലതാമസമെടുക്കുന്നതായും ആരോപണം ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ വനാതിര്‍ത്തിയില്‍ പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം മുന്‍പ് കണ്ടിട്ടില്ലാ്ത്ത തരത്തിലുള്ള പ്രതിഷേധം ഉയരുമെന്നുമാണ് കര്‍ഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്.

Leave A Reply

Your email address will not be published.

error: Content is protected !!