മലയാളി താരം മിന്നു മണിയെ ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ വനിതാ ടീമില്‍ ഉള്‍പ്പെടുത്തി. 18 അംഗ ടീമിലാണ് ഓള്‍റൗണ്ടറായ മിന്നു മണി ഇടംപിടിച്ചത്. ആദ്യമായാണ് ഇന്ത്യയുടെ സീനിയര്‍ ടീമില്‍ മിന്നു മണിക്ക് അവസരം ലഭിക്കുന്നത്. പ്രഥമ വനിതാ പ്രീമിയര്‍ ലീഗില്‍ ഡെല്‍ഹി ക്യാപിറ്റല്‍സിന്റെ താരം കൂടിയാണ് മിന്നു മണി. വയനാട് മാനന്തവാടി സ്വദേശിയാണ്. ട്വന്റി20 ടീമില്‍ മാത്രമാണ് മിന്നുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.30 ലക്ഷത്തിനാണ് മിന്നു മണിയെ ഡല്‍ഹി ക്യാപിറ്റല്‍സ് പാളയത്തിലെത്തിച്ചത്. നേരത്തെ, ഇന്ത്യന്‍ എ ടീമിന്റെ നീലക്കുപ്പായത്തിലും മിന്നു ഇടം പിടിച്ചിരുന്നു. ഇടംകൈയ്യന്‍ ബാറ്ററും സ്പിന്നറുമായ മിന്നുവിന് സീസണില്‍ ഡല്‍ഹിയുടെ ആദ്യ മത്സരങ്ങളില്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ മുംബൈ ഇന്ത്യന്‍സിനെതിരെ അരങ്ങേറാന്‍ അവസരം കിട്ടി.
Sign in
Sign in
Recover your password.
A password will be e-mailed to you.