കേരളം നേരിട്ട മഹാപ്രളയം പശ്ചാത്തലമായ ജൂഡ് ആന്റണി ചിത്രം ‘2018’ ഓസ്കറിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുത്തു. മികച്ച അന്താരാഷ്ട്ര ചിത്രം എന്ന വിഭാഗത്തിലാണ് ‘2018’ മത്സരിക്കുക. ഗിരീഷ് കർണാട് നയിക്കുന്ന കമ്മിറ്റിയാണ് ചിത്രം തിരഞ്ഞെടുത്തത്.
2018 ൽ കേരളത്തെ മുക്കിയെ പ്രളയ ദുരന്തത്തിന്റെ കാഴ്ചകൾ ഒട്ടും തീവ്രത ചോരാതെ വെള്ളിത്തിരയിലെത്തിച്ച ചിത്രമാണ് ‘2018’.മഹപ്രളയത്തെ കേരളം എങ്ങനെ നേരിട്ടുവെന്ന് പറഞ്ഞുവെക്കുന്നതാണ് സിനിമ. മലയാളികളുടെ മനോധൈര്യവും ആത്മവിശ്വാസവും ഒത്തൊരുമയുടേയും കൂടി കഥയാണ് 2018 ൽ ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്.ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, നരെയ്ൻ, ലാൽ, വിനീത് ശ്രീവിവാസൻ, അപർണ ബാലമുരളി, തൻവി റാം തുടങ്ങി വൻ താരനിയരയായിരുന്നു ചിത്രത്തിൽ അഭിനയിച്ചിരുന്നത്. അഭിനേതാക്കൾ മുതൽ ചിത്രത്തിലെ ഗ്രാഫിക്സ് വിഭാഗമടക്കം വലിയ കയ്യടിയായിരുന്നു നേടിയിരുന്നത്.