എസ്.ഡി.പി.ഐ ഇഫ്താര്‍ സംഗമം നടത്തി
ജില്ലയിലെ പത്ര മാധ്യമ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് എസ്.ഡി.പി.ഐ ഇഫ്താര്‍ സംഗമം നടത്തി.ശാന്തിയുടെ സന്ദേശങ്ങളാവേണ്ട ആഘോഷങ്ങള്‍ പോലും വര്‍ഗ്ഗീയ വിദ്വേഷങ്ങള്‍ക്ക് പ്രചരണായുധമാക്കപ്പെടുകയാണ്. മനുഷ്യമനസ്സുകളില്‍ വേലിക്കെട്ടുകള്‍ തീര്‍ക്കുന്ന അശുഭകരമായ ഈ നടപ്പുകാല സാഹചര്യത്തില്‍ മതസൗഹാര്‍ദ്ദത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പ്രതീകമാവണം ഇഫ്താര്‍ മീറ്റുകളെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പി.ജമീല പറഞ്ഞു.
ജില്ലാ പ്രസി: അഡ്വക്കറ്റ് കെ.എ അയ്യൂബ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.നാസര്‍ ഇഫ്താര്‍ സന്ദേശം നല്‍കി. പി. മുഹമ്മലി, നൂര്‍ജഹാന്‍, സി.വി ഷിബു തുടങ്ങിയവര്‍ സംസാരിച്ചു. ഇ.ഉസ്മാര്‍ ,ജില്ലാ സെക്രട്ടറി ബബിത ശ്രീനു,കല്‍പ്പറ്റ ഗ്രീന്‍ ഗെയ്റ്റ് റിസോര്‍ട്ടില്‍ നടന്ന ഇഫ്താര്‍ സംഗമം സംസ്ഥാന സെക്രട്ടറി പി.ജമീല ഉദ്ഘാടനം ചെയ്യ്തു.