സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷ മാറ്റില്ലെന്ന് കേരളം

0

സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷ മാറ്റില്ലെന്ന് കേരളം. ഇത് സംബന്ധിച്ച നിലപാട് സുപ്രിംകോടതിയെ ഇന്ന് അറിയിക്കും. സെപ്റ്റംബര്‍ ആറ് മുതല്‍ പതിനാറ് വരെ പ്ലസ് വണ്‍ പരീക്ഷ നടത്താനാണ് തീരുമാനമെന്നും കേരളം അറിയിക്കും.

പരീക്ഷ നടത്തിപ്പില്‍ കേരളം ഇന്ന് നിലപാട് അറിയിക്കണമെന്ന് സുപ്രിംകോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ജൂലൈ 31 ഓടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ സുപ്രിംകോടതിയില്‍. പരീക്ഷാഫലത്തില്‍ തൃപ്തരല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഓഗസ്റ്റ് 15നും സെപ്റ്റംബര്‍ 15നും മധ്യേ എഴുത്തുപരീക്ഷ നടത്തും. മൂല്യനിര്‍ണയ പദ്ധതിയില്‍ ഭേദഗതി കൊണ്ടുവന്നതും സിബിഎസ്ഇ സുപ്രിംകോടതിയെ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!