402 ആശുപത്രികളില്‍ ഇഹെല്‍ത്ത് സംവിധാനം; രോഗനിര്‍ണയത്തിന് ആപ് വരും: വീണാ ജോര്‍ജ്

0

സംസ്ഥാനത്തെ 402 ആശുപത്രികളില്‍ ഇഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അതില്‍ 176 ആശുപത്രികളിലും ഇഹെല്‍ത്ത് സംവിധാനം സജ്ജമാക്കിയത് ഈ സര്‍ക്കാരിന്റെ കാലത്താണ്. ഘട്ടം ഘട്ടമായി സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും ഇഹെല്‍ത്ത് സംവിധാനം ഏര്‍പ്പെടുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.150 ആശുപത്രികളില്‍ കൂടി ഇഹെല്‍ത്ത് സേവനം ഉടന്‍ ലഭ്യമാക്കും. 70,000 കണ്‍സള്‍ട്ടേഷനും 20,000 പ്രിസ്‌ക്രിപ്ഷനും, 6,500 ലാബ് പരിശോധനകളുമാണ് പ്രതിദിനം ഇഹെല്‍ത്തിലൂടെ നടത്തുന്നത്. ഇലക്ട്രോണിക്സ് സംവിധാനത്തിലൂടെ രോഗീസൗഹൃദ ചികിത്സ ഉറപ്പാക്കും. ഈ ബജറ്റില്‍ ഇഹെല്‍ത്ത് പദ്ധതിക്കായി 30 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ആരോഗ്യമേഖലയെ സമ്പൂര്‍ണമായും ഡിജിറ്റലാക്കുകയാണ് ലക്ഷ്യം.

Leave A Reply

Your email address will not be published.

error: Content is protected !!