മരം കടപുഴകി വീണ് വീട് തകര്‍ന്നു
കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വീണ് വീട് തകര്‍ന്നു.മാനന്തവാടി കണിയാരം വലിയ കണ്ടിക്കുന്ന് പവിത്രന്റെ വിടിന് മുകളിലേക്കാണ് സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ മരം പൊട്ടി വീണത്. പവിത്രനും ഭാര്യയും വീട്ടിലുണ്ടായിരുന്നുവെങ്കിലും അപകട മേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ഷീറ്റിട്ട വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നു. വീട്ടുപകരണങ്ങളും നശിച്ചു. അധികതരുടെ ഭാഗത്ത് നിന്നും നടപടികള്‍ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് കുടുംബം.