ആദിവാസി സമൂഹങ്ങളെ പൂര്‍ണ്ണമായും മനസ്സിലാക്കി അവരോടൊപ്പം നില്‍ക്കുന്ന ഭരണകര്‍ത്താക്കള്‍ ഉണ്ടെങ്കില്‍ മാത്രമേ ജില്ലയിലെ ആദിവാസി കുടുംബങ്ങളെ ഉന്നതിയിലേക്ക് എത്തിക്കാന്‍ കഴിയുയെന്ന് സുരേഷ് ഗോപി എം.പി.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് സുരേഷ് ഗോപി ജില്ലയിലെത്തിയത്.വിളമ്പുകണ്ടം പുത്തന്‍മുറ്റം കോളനി സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.പാരമ്പര്യ ചികിത്സാ വൈദ്യരായ വെള്ളന്‍ വൈദ്യരുടെ വീടിന് സമീപത്താണ് ചടങ്ങുകള്‍ നടന്നത്.ചടങ്ങില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ വക്താവ് സന്ദീപ് വാര്യര്‍, ജില്ലാ പ്രസിഡന്റ് മധു, ജനറല്‍ സെക്രട്ടറി മോഹന്‍ദാസ്,പനമരം മണ്ഡലം വൈസ് പ്രസിഡന്റ് കെ.പി മോഹനന്‍,മുകുന്ദന്‍ പള്ളിയറ തുടങ്ങിയവര്‍ സംസാരിച്ചു.
രാവിലെ 10 മണിയോടെ വിളമ്പുകണ്ടത്ത് എത്തിയ സുരേഷ് ഗോപിയെ ബി. ജെ. പി പ്രവര്‍ത്തകരും കോളനി നിവാസികളും സ്വീകരിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് പുത്തന്‍മുറ്റം കോളനിയിലേക്ക് ആനയിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ പല പദ്ധതികളും കേരളത്തില്‍ അട്ടിമറിക്കപ്പെടുകയാണെന്നും ആദിവാസി വിഭാഗങ്ങളുടെ ക്ഷേമത്തിനായി ആരും മുന്‍കൈ എടുക്കുന്നില്ലെന്നും കേരളത്തിലെ 36 ആദിവാസി വിഭാഗങ്ങള്‍ക്കായി താന്‍ പ്രത്യേക പദ്ധതി തയ്യാറാക്കാനുള്ള ശ്രമത്തിലാണെന്നും സുരേഷ് ഗോപി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.