വിനോദ സഞ്ചാരികള്‍ക്ക് സ്വാഗതം നിയന്ത്രണങ്ങള്‍ നീക്കി ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

0

 

ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഈ മാസം 10 മുതല്‍ തുറക്കും.ഡി പി സിക്ക് കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് സഞ്ചാരികള്‍ക്കായ് തുറക്കുന്നത്.ജില്ലയിലെ എടയ്ക്കല്‍ ഗുഹ, കറലാട് ചിറ, ബത്തേരി ടൗണ്‍ സ്‌ക്വയര്‍, കാന്തന്‍പാറ വെള്ളച്ചാട്ടം, മാവിലാംതോട് പഴശി പാര്‍ക്ക്,ചീങ്ങേരി മല എന്നിവയാണു 10 മുതല്‍ സന്ദര്‍ശകര്‍ക്കായി തുറക്കുക. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.ജലസേചന വകുപ്പിന് കീഴിലുള്ള കാരാപ്പുഴ മെഗാ ടൂറിസം പദ്ധതിയും പത്തിനോ അതിനടുത്ത ദിവസങ്ങളിലോ തുറക്കും. കെഎസ്ഇബിയുടെ കീഴിലുള്ള ബാണാസുര സാഗര്‍ ഡാം നാളെ മുതല്‍ തുറക്കും.പൂക്കോടും അമ്പലവയല്‍ ഹെറിറ്റേജ് മ്യൂസിയവും ഇപ്പോള്‍ തുറക്കില്ല.മഴക്കാലമായതിനാല്‍ വെള്ളത്തിന്റെ പ്രശ്‌നങ്ങളുള്ളതിനാല്‍ കുറുവ ദ്വീപും ഉടന്‍ തുറക്കില്ല.കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് സഞ്ചാരികള്‍ക്ക് പ്രവേശനം

Leave A Reply

Your email address will not be published.

error: Content is protected !!