വയനാട് ജില്ലയിലെ മെഡിക്കല്‍ ലബോറട്ടറികളില്‍ ടെസ്റ്റ് നിരക്കുകള്‍ ഏകീകരിച്ചു.
ജില്ലയിലെ എല്ലാ സ്വകാര്യ മെഡിക്കല്‍ ലബോറട്ടറികളിലും ടെസ്റ്റ് നിരക്കുകള്‍ ഏകീകരിച്ചു. പുതിയ നിരക്കുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും.കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ നിലനില്‍പ്പുതന്നെ ബുദ്ധിമുട്ടിലായ ചെറുകിട ലാബോറട്ടറികള്‍ കാര്യമായ വര്‍ധനവുകള്‍ വരുത്താതെയാണ് നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നതെന്ന് മെഡിക്കല്‍ ലബോറട്ടറി ഉടമകളുടെ സംഘടന ഭാരവാഹികള്‍(MLOA) അറിയിച്ചു.