കേരളത്തില്‍ അരലക്ഷം പേര്‍ കോവിഡിനെ അതിജീവിച്ചു

0

കേരളത്തില്‍ ഇതുവരെ കോവിഡില്‍ നിന്ന് രോഗമുക്തി നേടിയവര്‍ അരലക്ഷം കഴിഞ്ഞു. തിങ്കളാഴ്ചത്തെ കണക്കുപ്രകാരം 51,542 പേരാണ് ഇതുവരെ രോഗത്തെ അതിജീവിച്ചത്. കേരളത്തില്‍ തിങ്കളാഴ്ച 1530 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതോടെ 23,488 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് ഇതുവരെ കേരളത്തില്‍ മരിച്ചത് 294 പേരാണ്.

കേരളത്തില്‍ വിവിധ ജില്ലകളിലായി 1,98,843 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ ഉള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,79,477 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 19,366 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ ആണ്. കേരളത്തിലെ ആരോഗ്യ മേഖലയിലെ ചിട്ടയായ പ്രവര്‍ത്തനവും, എല്ലാവരുടെയും സഹകരണവും, മറ്റു സ്ഥലങ്ങളില്‍ രോഗം വ്യാപനം വര്‍ദ്ധിക്കുമ്പോഴും സംസ്ഥാനത്ത് ഒരു പരിധിവരെ പിടിച്ചു നിര്‍ത്താനായി.

Leave A Reply

Your email address will not be published.

error: Content is protected !!