കോവിഡിന്റെ വരവോടെ വീട്ടില്‍ ഇരുന്നു പണം സമ്പാദിക്കാനുള്ള വഴികള്‍ പലരും കണ്ടെത്തി തുടങ്ങി. അത്തരത്തില്‍ ഒരു പ്രധാന വരുമാന മാര്‍ഗമായി പലരും തിരഞ്ഞെടുത്ത ഒന്നാണ് കേക്കും ഭക്ഷ്യവസ്തുക്കളും വീട്ടിലുണ്ടാക്കി വില്‍പ്പന നടത്തുന്നത്.എന്നാല്‍ ഇങ്ങനെ വില്‍പ്പന നടത്തുമ്പോള്‍ ലൈസന്‍സും റജിസ്‌ട്രേഷനുമില്ലെങ്കില്‍ 5 ലക്ഷം രൂപ വരെ പിഴയും 6 മാസം വരെ തടവും അനുഭവിക്കേണ്ടി വരും.
ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഴ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശങ്ങളനുസരിച്ച് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പാണ് ഇത്തരം ഭക്ഷ്യയൂണിറ്റുകള്‍ക്ക് അനുമതി നല്‍കുന്നത്.
2011 ഓഗസ്റ്റ് 5ന് ഇതുസംബന്ധിച്ച നിയമം നിലവില്‍ വന്നത്. കോവിഡ്കാലത്ത് നിരവധി രജിസ്‌ട്രേഷനുകള്‍ നടന്നുവെങ്കിലും പലര്‍ക്കും ഇതേ കുറിച്ച് ഇപ്പോഴും വലിയ പിടിയില്ല.ലൈസന്‍സും റജിസ്‌ട്രേഷനുമില്ലാതെ പ്രവര്‍ത്തിക്കുന്ന നിരവധി പേരുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ജില്ലാ ഓഫിസില്‍നിന്നാണ് ലൈസന്‍സും റജിസ്‌ട്രേഷനും നല്‍കുന്നത്.
അക്ഷയകേന്ദ്രം വഴി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഴ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ലൈസന്‍സോ റജിസ്‌ട്രേഷനോ ഇല്ലാതെ പ്രവര്‍ത്തിച്ചാല്‍ കുറ്റകൃത്യത്തിന്റെ രീതി അനുസരിച്ച് 5 ലക്ഷം വരെ പിഴയും 6 മാസം വരെ തടവും ലഭിക്കും. ലേബല്‍ ഇല്ലാതെ വില്‍പ്പന നടത്തിയാല്‍ 3 ലക്ഷം പിഴയും ഗുണമേന്‍മയില്ലാതെ വില്‍പന നടത്തിയാല്‍ 5 ലക്ഷം രൂപയുമാണ് പിഴ. വീഴ്ച വരുത്തിയതായി വിവരം ലഭിച്ചാല്‍ ബന്ധപ്പെട്ട മേഖലയിലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി പിഴ ഈടാക്കും.