കുടുംബശ്രീ കമ്മ്യൂണിറ്റി ഓർഗനൈസർമാരുടെ വേതനം വർധിപ്പിക്കും: മന്ത്രി

0

കുടുംബശ്രീയിൽ ദേശീയ നഗര ഉപജീവന മിഷന്റെ പദ്ധതി നടത്തിപ്പിന് വേണ്ടി പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ഓർഗനൈസർമാരുടെ പ്രതിമാസ വേതനം വർധിപ്പിക്കാൻ നിർദേശം നൽകിയതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.

നിലവിൽ കമ്മ്യൂണിറ്റി ഓർഗനൈസർമാരുടെ പ്രതിമാസ വേതനം 10,000 രൂപയാണ്. വേതന വ്യവസ്ഥ പുതുക്കുമ്പോൾ പുതുതായി നിയമിതരാവുന്ന കമ്മ്യൂണിറ്റി ഓർഗനൈസർമാർക്ക് 12,000 രൂപയും രണ്ടുവർഷം പൂർത്തീകരിച്ചവർക്ക് 15,000 രൂപയും വേതന വർധനവ് വരുത്തുവാനാണ് തീരുമാനം കൈക്കൊണ്ടിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!