പെറ്റ്സ് ഷോപ്സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റിരൂപീകരണവും പൊതുയോഗവും ബത്തേരിയില്‍ നടത്തി. ലയണ്‍സ് ഹാളില്‍ പരിപാടി നഗരസഭ കൗണ്‍സിലറും വ്യാപാരി വ്യവസായി ഏകോപന സമിതി ബത്തേരി യൂണിറ്റ് ജനറല്‍ സെക്രട്ടറിയുമായി പി സംഷാദ് ഉദ്ഘാടനം ചെയ്തു. മന്‍സൂര്‍ ബത്തേരി അധ്യക്ഷനായി. രാജേഷ് കണ്ണൂര്‍, രോഹിത് കണ്ണൂര്‍, സാന്‍ജോ കോഴിക്കോട്, സജി മാനന്താവാടി, റഫീഖ് ബത്തേരി തുടങ്ങിയവര്‍ സംസാരിച്ചു. സംഘടനയുടെ ഭാരവാഹികളായി റഫീഖ് ബത്തേരിയെ പ്രസിഡണ്ടായും, പി വി സജിലേഷ് മാനന്തവാടിയെ സെക്രട്ടറിയായും, മന്‍സൂര്‍ ബത്തേരിയെ ട്രഷററുമായുള്ള പതിനൊന്നംഗ കമ്മറ്റിയെയും രൂപീകരിച്ചു.