ഓടകള്‍ മുറിച്ചു കടത്താന്‍ ശ്രമം പ്രതികളെ പിടികൂടി

0

 

തൊണ്ടര്‍നാട് പാലേര കരിമ്പില്‍ പുഴയോരത്തു നിന്നും വന്‍തോതില്‍ ഓട മുറിച്ചു കടത്താനുള്ള ശ്രമം പ്രദേശവാസികള്‍ തടഞ്ഞു.കരിമ്പില്‍ ചെക്ക്ഡാമിന് സമീപത്തുള്ള പുറമ്പോക്കില്‍ നിന്നാണ് വ്യാപകമായി ഓടകള്‍ മുറിച്ച് കടത്തുന്നതായി രാവിലെ പ്രദേശവാസികളായ യുവാക്കള്‍ കണ്ടെത്തിയത്.ഏക ദേശം നൂറോളം ചാക്കുകള്‍ ഇത്തരത്തില്‍ പലയിടത്തിലായി സ്റ്റോക്ക് ചെയ്തിട്ടുണ്ട്.പോലീസ് നടത്തിയ അന്വേഷണത്തില്‍ തമിഴ്‌നാട് സ്വദേശികളായ മനോജ് ആര്‍, പ്രകാശ്,പാലക്കാട് സ്വദേശി സുധീഷ് പിടി എന്നിവരെ പിടികൂടി.തമിഴ് നാട്ടിലെ അഗര്‍ബത്തി,ഐസ് കമ്പനികളിലേക്കാണ് ഈ ഓടകള്‍ കൊടുക്കുന്നതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.

ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പഞ്ചായത് അധികാരികളും പോലീസും സ്ഥലത്തെത്തി നടത്തിയ വിശദ പരിശോധനയില്‍ കൂടുതല്‍ മുളകള്‍ വെട്ടി ചെറിയ കമ്പുകളാക്കി പ്ലാസ്റ്റിക്ക് ചാക്കില്‍ പാക്ക് ചെയ്ത രീതിയില്‍ കണ്ടത്തി.ഏക ദേശം നൂറോളം ചാക്കുകള്‍ ഇത്തരത്തില്‍ പലയിടത്തിലായി സ്റ്റോക്ക് ചെയ്തിട്ടുണ്ട്.

തുടക്കത്തില്‍ കുറച്ചു മാത്രമാണ് കണ്ടെത്തിയത് ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പഞ്ചായത് അധികാരികളും പോലീസും സ്ഥലത്തെത്തി നടത്തിയ വിശദപരിശോധനയിലാണ് കൂടുതല്‍ മുളകള്‍ വെട്ടി ചെറിയ കമ്പുകളാക്കി പ്ലാസ്റ്റിക്ക് ചാക്കില്‍ പാക്ക് ചെയ്ത രീതിയില്‍ കണ്ടത്തിയത്. ഏക ദേശം നൂറോളം ചാക്കുകള്‍ ഇത്തരത്തില്‍ പലയിടത്തിലായി സ്റ്റോക്ക് ചെയ്തിട്ടുണ്ട്.ഒറ്റനോട്ടത്തില്‍ പുറംഭാഗത്ത് മുറിച്ചതായി മനസിലാവില്ലെങ്കിലും മുളംകാട്ടിലേക്ക് കയറിയാല്‍ മാത്രമേ ഇത്തരത്തില്‍ വ്യാപകമായി മുറിച്ചത് ശ്രദ്ധയില്‍ പെടുകയുളളൂ. ഇവര്‍ക്കെതിരെ പോലീസ് കേസിനു പുറമെ പഞ്ചായത്തും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വയനാട് വിഷനോട് പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!