മൊറട്ടോറിയം കാലയളവിലെ കൂട്ടുപലിശ മാര്‍ഗ്ഗ നിര്‍ദ്ദേശവുമായി കേന്ദ്രം

0

മൊറട്ടോറിയം കാലയളവിലെ കൂട്ടുപലിശ ഒഴിവാക്കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചു. രണ്ടുകോടി രൂപ വരെയുള്ള വായ്പകള്‍ക്ക് കൂട്ടു പലിശ ഒഴിവാക്കുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം.ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസ് ആണ് ഇതുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

സാധാരണ പലിശയും കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസത്തിന് എക്‌സ്ഗ്രാഷ്യയായി പണം നല്‍കുന്ന പദ്ധതിക്കുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം അംഗീകരിച്ചത്. ഇതോടെ ഉപയോഗപ്പെടുത്തിയവര്‍ക്കും അല്ലാത്തവര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. നേരത്തെ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ രണ്ടുകോടി രൂപ വരെയുള്ള വായ്പകള്‍ക്ക് ആര്‍ബിഐ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. രണ്ടു കോടി വരെയുള്ള വായ്പകള്‍ക്ക് ആറ് മാസക്കാലയളവില്‍ ഈ ആനുകൂല്യം ലഭിക്കും. ഇളവ് നല്‍കുന്ന തുക സര്‍ക്കാര്‍ ബാങ്കിംഗ് കമ്പനികള്‍ക്ക് നല്‍കും. 500 കോടി രൂപ മുതല്‍ 6000 കോടി രൂപ വരെയാണ് പുതിയ പദ്ധതിക്കായി സര്‍ക്കാര്‍ ചെലവഴിക്കുക. എം എസ് എം ഇ, വിദ്യാഭ്യാസ വായ്പ, വ്യക്തിഗത വായ്പ, ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവ,് കണ്‍സ്യൂമര്‍ വായ്പ, വാഹന വായ്പ തുടങ്ങിയവയ്ക്കും 2 കോടി രൂപ വരെ വായ്പ ഉള്ളവര്‍ക്കും മാത്രമേ ഈ ആനുകൂല്യത്തിന് അര്‍ഹതയുള്ളൂ. റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയം പദ്ധതി മുഴുവനായോ ഭാഗികമായോ വിനിയോഗിച്ചവര്‍ക്കും മൊറട്ടോറിയം ലഭിക്കാത്തവര്‍ക്കും പുതിയ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഫെബ്രുവരി 29 വരെ വായ്പ അക്കൗണ്ടുകളില്‍ കുടിശ്ശിക തുക രണ്ടുകോടി കവിയരുത.് എല്ലാ വായ്പകളും കൂടി രണ്ടു കോടിക്ക് മുകളില്‍ ആണെങ്കില്‍ ആനുകൂല്യം ലഭിക്കില്ല. മാര്‍ച്ച് ഒന്നു മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിലെ പലിശയാണ് കണക്കുകൂട്ടുക. വായ്പ നല്‍കിയത് ഏതെങ്കിലും ബാങ്കിംഗ് കമ്പനിയോ, ബാങ്കോ , സഹകരണ ബാങ്കോ ആയിരിക്കണം തുടങ്ങിയവയാണ് പദ്ധതിയിലെ വ്യവസ്ഥകള്‍.

Leave A Reply

Your email address will not be published.

error: Content is protected !!