സംസ്ഥാനത്ത് ഇന്നുമുതല്‍ ലോക്ക്ഡൗണ്‍; കര്‍ശന പരിശോധന

0

കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിലവില്‍ വന്നു. ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് തടയാന്‍ പൊലീസ് കര്‍ശന പരിശോധനയാണ് നടത്തുന്നത്. പുറത്തിറങ്ങുന്നവര്‍ പൊലീസിന്റെ പാസും അത്യാവശ്യ സാഹചര്യത്തില്‍ സത്യവാങ്മൂലവും കരുതിയിരിക്കണം.

ഹോട്ടലുകള്‍ക്ക് രാവിലെ 7.30 മുതല്‍ പ്രവര്‍ത്തിക്കാം. ഹോം ഡെലിവറി സംവിധാനം പാലിക്കണം. തട്ടുകടകള്‍ക്ക് അനുമതിയില്ല. ചരക്കുഗതാഗതത്തിന് തടസമില്ല.

അടിയന്തര ഘട്ടത്തില്‍ മരുന്ന് ഉള്‍പ്പെടെ ജീവന്‍ രക്ഷാ ഉപാധികള്‍ക്കായി പൊലീസിന്റെ സഹായം തേടാം. ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രമേ പ്രവര്‍ത്തിക്കാവൂ. ഇടപാടുകള്‍ രാവിലെ 10 മണി മുതല്‍ രണ്ടുവരെയാണ്.

വിവാഹം, മരണാനന്തര ചടങ്ങുകള്‍ ഉള്‍പ്പെടെയുള്ളവക്ക് മാത്രമേ ജില്ല വിട്ടുള്ള യാത്ര അനുവദിക്കൂ. ഇത്തരം ചടങ്ങുകള്‍ നടത്തുന്നവര്‍ സ്വയം തയാറാക്കിയ സത്യപ്രസ്താവന, ക്ഷണക്കത്ത്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ കരുതണം

Leave A Reply

Your email address will not be published.

error: Content is protected !!