സുല്‍ത്താന്‍ ബത്തേരി നഗരസഭ ഉറവിട മാലിന്യം സംസ്‌കരണത്തിന്റെ ഭാഗമായി 2021- 22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബയോബിന്നുകള്‍ വിതരണം ചെയ്തു. ടൗണ്‍ഹാളില്‍ ബയോബിന്നുകളുടെയും ബയോകമ്പോസ്റ്റുകളുടെയും വിതരണോദ്ഘാടനം നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ് നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ എല്‍ സി പൗലോസ് അധ്യക്ഷയായി. സ്റ്റാന്റിംഗ് കമ്മറ്റി സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ലിഷ, ഷാമില ജുനൈസ്, കെ റഷീദ്, കൗണ്‍സിലര്‍മാരായ സി കെ ഹാരിഫ്, കെ സി യോഹന്നാന്‍, സെക്രട്ടറി അലി അസ്ഹര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വീടുകളില്‍ തന്നെ ജൈവമാലിന്യങ്ങള്‍ സംസ്‌കരിക്കുക എന്നലക്ഷ്യത്തോടെയാണ് നഗരസഭ പദ്ധതി നടപ്പാക്കുന്നത്.