ഷാബാ ഷെരീഫിന്റെ കൊലപാതകം മുഖ്യ പ്രതി ഷൈബിന്‍ അഷറഫിനെയും സഹായി ഷിഹാബുദ്ദിനെയും ബത്തേരിയെത്തിച്ച് പോലിസ് തെളിവെടുത്തു. മന്തണ്ടിക്കുന്നിലെ വീട്ടിലും പുത്തന്‍കുന്നിലെ നിര്‍മ്മാണത്തിലിരിക്കുന്ന ഷൈബിന്റെ ആഡംബരവസതിയില്ലുമെത്തിച്ചാണ് തെളിവെടുപ്പ്്.കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ തെളിവെടുപ്പില്‍ ലഭിച്ചതായി അന്വേഷണ സംഘം. നിലമ്പൂര്‍ സി.ഐ പി വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പിന് നേതൃത്വം നല്‍കിയത്. മന്തണ്ടിക്കുന്നിലെ വീട്ടില്‍ നിന്നും കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകളും ആയുധങ്ങളും ലഭിച്ചതായി അന്വേഷണ സംഘം പറഞ്ഞു.
ഇന്ന് രാവിലെയാണ് നിലമ്പുരില്‍ നിന്നും അന്വേഷണ സംഘം ഷാബാഷെരീഫ് വധക്കേസ്സിലെ മുഖ്യപ്രതി ഷൈബിന്‍ അഷറഫിനെയും ഇദ്ദേഹത്തിന്റെ മാനേജറായിരുന്ന ബത്തേരി കൈപ്പഞ്ചേരി സ്വദേശി ഷിഹാബുദീനെയും ബത്തേരിലെത്തിച്ചത്. ഷൈബിന്റെ ഉടമസ്ഥതയിലുള്ള മന്തണ്ടിക്കുന്നിലെ വിട്ടിലെത്തിയാണ് ആദ്യം തെളിവെടുപ്പ് നടത്തിയത്. ഇവിടെ നിന്നും കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകളും ആയുധങ്ങളും ലഭിച്ചതായി അന്വേഷണ സംഘം പറഞ്ഞു. 4 മണിക്കൂറോളം ഇവിടെ തെളിവെടുപ്പും പരിശോധനകളും നടന്നു. തുടര്‍ന്ന് പുത്തന്‍കുന്ന് ടൗണിലെ ഷൈബിന്റെ പഴയ മത്സ്യ വില്‍പ്പനശാലയിലും പൊലീസ് പരിശോധന നടത്തി. പിന്നീടാണ് പുത്തന്‍കുന്നിലെ ഷൈബിന്‍ അഷ്‌റഫിന്റെ നിര്‍മാണത്തിലിരിക്കുന്ന ആഡംബര വസതിയിലെത്തി തെളിവെടുപ്പ് നടത്തിയത്. നിലവില്‍ ഇവരെ കൂടാതെ നൗഷാദും, നിഷാദുമാണ് കേസില്‍ പിടിയിലായിരിക്കുന്നത് . സംഭവത്തില്‍ പ്രതികളുടെ എണ്ണം കൂടുമെന്നാണ് ലഭിക്കുന്ന സൂചന. ബത്തേരിയിലെ കൈപ്പഞ്ചേരിയില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്ത സംഭവവുമായി ഈ കേസിന് ബന്ധമുള്ളതായുമാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. നിലമ്പൂര്‍ സി ഐ വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് തെളിവെടുപ്പിന് നേതൃത്വം നല്‍കിയത്. പ്രതികളെ തെളിവെടുക്കാന്‍ എത്തിച്ച സ്ഥലങ്ങളില്‍ നാട്ടുകാരും തടിച്ചുകുടിയിരുന്നു.