സംസ്ഥാനത്ത് 962 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 815പേർ രോഗമുക്തരായി.
കോവിഡ് സ്ഥിരീകരിച്ചവരിൽ 55 പേർ വിദേശത്തു നിന്നെത്തിയവരും 85 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരുമാണ്. രോഗം സ്ഥിരീകരിച്ചവരിൽ 801 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 40 ഉറവിടം അറിയാത്ത കേസുകൾ.