മ്പള പരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ഇന്ന് ഏകദിന നിരാഹാര സമരം നടത്തും.സംസ്ഥാന വ്യാപകമായി എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും ഡോക്ടര്‍മാര്‍ നിരാഹാരം അനുഷ്ഠിക്കാനാണ് തീരുമാനം. ഒപിക്ക് മുടക്കം വരാതെയായിരിക്കും സമരം നടക്കുക.
രാവിലെ എട്ട് മുതല്‍ 24 മണിക്കൂര്‍ നീണ്ട് നില്ക്കു ന്നതായിരിക്കും നിരാഹാര സമരം. പ്രതിഷേധം സര് ക്കാര് കണ്ടില്ലെന്നു നടിക്കുകയും സമരം അവസാനി പ്പിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുകയും ചെയ്തില്ലെങ്കില്‍ ഫെബ്രുവരി ഒന്‍പത് മുതല്‍ അനി ശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്ന് കേരള ഗവ ണ്മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേര്‍സ് അസോസി യേഷന്‍ മുന്നറിയിപ്പ് നല്കി.നേരത്തേ സൂചനാ പണിമുടക്കും അതിനു ശേഷം ആരംഭിച്ച അധ്യയന വും – ഔദ്യോഗിക യോഗങ്ങളും പൂര്‍ണമായും ബഹിഷ്കരിച്ചുകൊണ്ടുള്ള സമരപരിപാടികള്‍ തുടരുകയുമാണ്.