പാസിംങ് ഔട്ട് പരേഡ് നടത്തി

0

 

മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എസ്പിസി പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ പാസിംങ് ഔട്ട് പരേഡ് സംഘടിപ്പിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസി:കെ.ഇ വിനയന്‍ സല്യൂട്ട് സ്വീകരിച്ചു. പി.ടി.എ പ്രസി:മനോജ് ചന്ദനക്കാവ് അധ്യക്ഷനായി. 44 വിദ്യാര്‍ത്ഥികളാണ് പരിശീലനം പൂര്‍ത്തിയാക്കിയത്.മീനങ്ങാടി സബ് ഇന്‍സ്‌പെക്ടര്‍ പി.സി സജീവന്‍,വാര്‍ഡ് മെമ്പര്‍ ടി.പി ഷിജു,പ്രിന്‍സിപ്പാള്‍ ഷിവി കൃഷ്ണന്‍,ഹെഡ് മിസ്ട്രസ് സലിന്‍ പാലാ, എസ്.എം.സി ചെയര്‍മാന്‍, ടി.എം ഹൈറുദ്ദീന്‍,ഇ.അനിത, കെ.അനില്‍കുമാര്‍,എ.ഡി മുരളീധരന്‍,ടി.മഹേഷ് കുമാര്‍,റജീന ബക്കര്‍,എ.ആര്‍ ഷീജ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!