കല്‍പ്പറ്റ നഗര മധ്യത്തില്‍ കനറാ ബാങ്കിന് സമീപം ഫുട്പാത്ത് തകര്‍ന്നതോടെ കാല്‍നട യാത്രക്കാര്‍ ദുരിതത്തില്‍.നഗര സൗന്ദര്യവല്‍ക്കരണം തകൃതിയായി നടക്കുമ്പോള്‍ കാല്‍നടയാത്ര പോലും സാധ്യമാകാത്ത സ്ഥിതിയാണ് ഇവിടെ. കനറാ ബാങ്കിന് എതിര്‍വശം കല്‍പ്പറ്റ ടൗണിലേക്കുള്ള ബസുകള്‍ നിര്‍ത്തുന്ന സ്ഥലം കൂടിയാണിത്.രാത്രി സമയങ്ങളില്‍ കാല്‍നടയാത്രക്കാര്‍ ഫുട്പാത്തിലെ കുഴിയില്‍ വീഴുന്നതും പതിവാണ്. റോഡ് നവീകരിച്ചും അഴുക്ക്ചാല്‍ നിര്‍മിച്ചും നടപ്പാത നിര്‍മാണം പൂര്‍ത്തിയാക്കി പൂച്ചെടികള്‍ സ്ഥാപിക്കുകയും ചെയ്യുന്നതോടെ കല്‍പ്പറ്റയുടെ മുഖഛായ മാറുമെന്ന് നഗരസഭാ അധികൃതര്‍ അവകാശപ്പെടുമ്പോഴും നഗരത്തിലെ നടപ്പാതക്കെതിരെ മാത്രമായി പല തവണകളായി വിവിധയിടങ്ങളില്‍ നിന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.
എസ് കെ എം ജെ സ്‌കൂള്‍ മുതല്‍ കനറാ ബാങ്ക് പരിസരം വരെ മഴക്കാലത്ത് വെള്ളം മുഴുവന്‍ റോഡിലൂടെ ഒഴുകുന്ന അവസ്ഥയാണ്.പലസ്ഥലങ്ങളിലും കോണ്‍ക്രീറ്റ് പാളികള്‍ പൊട്ടി കമ്പി മാത്രമാണ് അവശേഷിക്കുന്നത്. സമീപത്ത് സ്ഥിതി ചെയ്യുന്ന ബീവറേജ് ഔട്ട്ലെറ്റ് കാരണം ഗതാഗതക്കുരുക്ക് പതിവായ ഈ ഭാഗത്ത് ഫുട്പാത്ത് കൂടെ തകര്‍ന്നതോടെ കാല്‍നടയാത്രക്കാരും കച്ചവടക്കാരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. റോഡ് നവീകരിച്ചും അഴുക്ക്ചാല്‍ നിര്‍മിച്ചും നടപ്പാത നിര്‍മാണം പൂര്‍ത്തിയാക്കി പൂച്ചെടികള്‍ സ്ഥാപിക്കുകയും ചെയ്യുന്നതോടെ കല്‍പ്പറ്റയുടെ മുഖഛായ മാറുമെന്ന് നഗരസഭാ അധികൃതര്‍ അവകാശപ്പെടുമ്പോഴും നഗരത്തിലെ നടപ്പാതക്കെതിരെ മാത്രമായി പല തവണകളായി വിവിധയിടങ്ങളില്‍ നിന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.