രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,506 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 23 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സജീവ കേസുകളുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.35 ശതമാനമാണ്. ഇന്നലെ 30 മരണങ്ങള്‍ രേഖപ്പെടുത്തിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 2,902 സജീവ കേസുകളുടെ വര്‍ധനവ് രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ ആകെ സജീവ കേസുകള്‍ 99,602 ആയി ഉയര്‍ന്നു, ഇത് മൊത്തം കേസുകളുടെ 0.23 ശതമാനമാണ്. തമിഴ്നാട്ടില്‍ 748, ബംഗാളില്‍ 679, കര്‍ണാടകയില്‍ 630 സജീവ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഡല്‍ഹിയില്‍ സജീവ കേസുകളുടെ എണ്ണം 71 ആയി കുറഞ്ഞു.പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.30 ശതമാനമാണ്. ഇന്നലെ 11,574 രോഗികള്‍ അണുബാധയില്‍ നിന്ന് സുഖം പ്രാപിച്ചു. ഇതില്‍ 3,566 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും 2,814 പേര്‍ കേരളത്തില്‍ നിന്നും 941 പേര്‍ ഡല്‍ഹിയില്‍ നിന്നുമാണ്. ഹരിയാനയില്‍ 664 പേരും യുപിയില്‍ 651 പേരും കൊവിഡില്‍ നിന്നും മുക്തി നേടി. രാജ്യത്ത് ഇതുവരെ 4,28,08,666 പേര്‍ സുഖം പ്രാപിച്ചിട്ടുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.