നിലപാട് തിരുത്തി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അവശ്യ സമയം വന്നാല്‍ കിറ്റ് വീണ്ടും നല്‍കും

0

റേഷന്‍ കട വഴിയുള്ള ഭക്ഷ്യകിറ്റിന്റെ കാര്യത്തില്‍ നിലപാട് തിരുത്തി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍.കിറ്റ് വിതരണം എന്നന്നേക്കുമായി നിര്‍ത്തിയെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് ജി ആര്‍ അനില്‍ വ്യക്തമാക്കി. തെരഞ്ഞെടുത്ത റേഷന്‍ കടകളില്‍ മറ്റു ഭക്ഷ്യ വസ്തുക്കളും നല്‍കുന്ന പദ്ധതി നടപ്പാക്കുമെന്നും ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

അവശ്യ സമയം വന്നാല്‍ കിറ്റ് വീണ്ടും നല്‍കുമെന്നാണ് ഭക്ഷ്യമന്ത്രി ഇപ്പോള്‍ പറയുന്നത്. കൊവിഡ് കാലത്തെ കൊവിഡ് കാലത്തെ സ്തംഭനാവസ്ഥ പരിഗണിച്ചാണ് കിറ്റ് നല്‍കിയതെന്നും, ഇനി കിറ്റ് നല്‍കില്ലെന്നുമായിരുന്നു മന്ത്രി ഇന്നലെ പറഞ്ഞത്. നിലവിലെ വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു

ആളുകള്‍ക്ക് ജോലി പോലും ഇല്ലാതിരുന്ന കാലത്താണ് കിറ്റ് നല്‍കിയത്, ഇപ്പോള്‍ തൊഴില്‍ ചെയ്യാന്‍ പറ്റുന്ന സാഹചര്യമുണ്ട്. വരും മാസങ്ങളില്‍ കിറ്റ് കൊടുക്കുന്ന കാര്യം സര്‍ക്കാരിന്റെ പരി?ഗണനയിലോ ആലോചനയിലോ ഇല്ല. ഇതായിരുന്നു ഭക്ഷ്യമന്ത്രി ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിനോട് നടത്തിയ പ്രതികരണം.

റേഷന്‍കട വഴിയുള്ള കിറ്റ് മഹാമാരിക്കാലത്ത് കേരളത്തിലെ പാവപ്പെട്ടവര്‍ക്ക് വലിയ ആശ്വാസമായിരുന്നു. 2020 ഏപ്രിലിലാണ് കിറ്റ് വിതരണം തുടങ്ങിയത്. ഇടയ്ക്ക് രണ്ട് മാസം വിതരണത്തില്‍ പ്രശ്‌നമുണ്ടായെങ്കിലും ഇക്കഴിഞ്ഞ സെപ്റ്റംബര്‍ വരെ കിറ്റ് നല്‍കിയിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!